Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]
നിന്നെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു എന്ന് തോന്നിപ്പോയി. ഞാൻ ഒരുപാട് കരഞ്ഞു, നിന്നെ എനിക്ക് നഷ്ടമായി എന്നാണ് കരുതിയത്. ഇനി ഒരിക്കലും നിന്നോട് ഇത് പറയില്ല
ന്ന് എന്റെ തീരുമാനം. പക്ഷേ, ഇന്ന് പടച്ചോൻ മനഃപൂർവം എന്നെ അവിടെ എത്തിച്ചതുപോലെയാണ് എനിക്ക് തോന്നിയത്... അതുകൊണ്ടാണ് നമ്മൾ ഇന്ന് ഇവിടെ എത്തിയത്. ലവ് യൂ, പൂച്ചക്കണ്ണാ!"
ഞാൻ ആകെ സ്തംഭിച്ചുപോയി. അവളുടെ കവിൾ എന്റെ കവിളോട് ചേർന്നു; മുമ്പത്തേതിനേക്കാൾ കൂടുതൽ അടുപ്പത്തോടെ. കോട്ടയുടെ ആ കൽമതിലിനു സമീപം ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. കണ്ണുകൾ നിറഞ്ഞുതുളുമ്പി; എന്ത് പറയണം എന്ന് പോലും അറിയാതെ ഞാൻ നിശ്ചലനായി.
എന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അവൾ എഴുന്നേറ്റു നിന്നു ചോദിച്ചു: "ഒന്ന് ഹഗ് ചെയ്താലോ?"
ഞാനും എഴുന്നേറ്റു. വല്ലാത്തൊരു നിമിഷമായിരുന്നു അത്. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിൽ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക് പടർന്നു കയറി. ചരിത്രപ്രസിദ്ധമായ ആ കോട്ടയും ടിപ്പുവും അവന്റെ പടയാളികളും ഞങ്ങളുടെ ഈ നിമിഷം കാണുന്നുണ്ടാവുമെന്ന് പോലും എനിക്ക് വെറുതെ തോന്നിപ്പോയി.
ഞാൻ തിരിച്ചു പറഞ്ഞു, "ലവ് യൂ ടൂ..." ഒപ്പം ആ വാക്കും കൊടുത്തു—
"നമുക്ക് ഒന്നിച്ച് സിവിൽ ബി.ടെക് ചെയ്യാം."
പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു. വല്ലാത്തൊരു മനസ്സിന്റെ ഭാരമൊക്കെ തീർന്ന അവസ്ഥയിൽ ഞങ്ങൾ വീണ്ടും സ്കൂട്ടറിലേക്ക് നടന്നു, പിന്നീട് ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങി.
രാത്രീ ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് ഒരു സോറി മെസ്സേജ് കണ്ടത് പ്രീതി ടീച്ചർ ആണ് എന്റെ ചിന്തകൾ വീണ്ടും അവരിലേക് പോയി.. ഇവർ എന്തിനാ സോറി പറയുന്നേ
💬 Comments
View all comments