Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]
ഞാൻ അല്ലെ തെറ്റ് ചെയ്തത്. ഞാൻ മറുപടി എഴുതണോ എന്ന് ആലോചിച്ചു.. ഒടുവിൽ ഇങ്ങനെ എഴുതി "തെറ്റ് എന്റെ ഭാഗത്തു ആണ് ഞാൻ ഒരിക്കലും അങ്ങനെ കാണാൻ പാടില്ലാരുന്നു സോറി "
ഞാൻ ഹാളിലേക്കു നടന്നു ഉമ്മ അവിടെ ഇക്കാനോട് വിഡിയോകോളിൽ ആണ് ഉപ്പ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലും.. എല്ലാം ഞാൻ ഉമ്മാനോട് പറയുന്ന ഒരാൾ ആണ് ഇത് പറയണോ വേണ്ടയോ എന്നൊരു സംശയം ഞാൻ അവരുടെ അടുത്തേക്ക് പോയി ഇരുന്നു
ഒരുപാട് കാലം ആയിരുന്നു ഞാനും ഇക്കയും തമ്മിൽ സംസാരിച്ചിട്ട്..
ചെറുപ്പത്തിൽ എന്തോ ഒരു സൈക്കിൾന്റെ കാര്യത്തിൽ തമ്മിൽ തെറ്റി മിണ്ടാതെ ആയതു ആണ് പിന്നീട് ഒരിക്കലും അത് ശെരി ആയില്ല...
ആദ്യം ഒക്കെ കീരിയും പാമ്പും ആയിരുന്നു പിന്നെ പിന്നെ സംസ്സരമോ മൈന്റോ ഇല്ലാതെ ആയി..
ഇപ്പോൾ ഗൾഫിൽ ആയോണ്ട് ഒരു ബന്ധവും ഇല്ല.. അവന്റെ കല്യാണ കാര്യം ആണ് സംസാരം ഞാൻ അപ്പുറം പോയി ഫോണിൽ തോണ്ടി ഇരുന്നു..
പെട്ടന്ന് ഉമ്മ ഫോൺ കട്ടാക്കി എന്റെ നേരെ തിരിഞ്ഞു എന്നിട്ട് ചോദിച്ചു എന്താടാ ആകെ ഒരു വശ പിശക്..
ഞാൻ ശരിക്കും അന്തം വിട്ടു ഉമ്മാനെ നോക്കി. ഇവർ ഇതൊക്കെ എങ്ങനെ ഇത് മനസിലാക്കി എടുക്കുന്നു ഒരു പിടിയും ഇല്ല..
ഷെറിനും കോട്ടയും സംഭവവും ഒഴികെ ബാക്കി എല്ലാം ഞാൻ ഉമ്മയോടും വിവരിച്ചു.. ഉമ്മയുടെ ചിരി നിക്കുന്നുണ്ടായില്ല... ഞാൻ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..
പെട്ടന്ന് ഫോൺ അടിച്ചു ഞാൻ സ്‌ക്രീനിൽ നോക്കി
Sherin ❤️
ഞാൻ മെല്ലെ ഫോൺ എടുത്ത് പുറത്തേക്ക് നടന്നു..
💬 Comments
View all comments