0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]

എനിക്ക് മനസിലായില്ല..

വീണ്ടും ആലോചിച്ചപ്പോൾ അവളുടെ മരം ഡയലോഗ് ഓർമ വന്നു ഒരേ സമയം ചളിപ്പും ചിരിയും വന്നു ആ മുഖവും വെച്ചു ഞാൻ ഹാളിലേക്കു തിരിച്ചു കയറി...

ഉമ്മാ ഫുഡ് ആയോ...?

എന്താ മോനെ ഒരു ചുറ്റി കളി എന്നാ ചോദ്യത്തോടെ  ഉമ്മ കിച്ചനിലേക് നടന്നു ഞാൻ ഒന്നുല്ല പറഞ്ഞു പുറകിൽ പോയി.. ഫുഡ് എടുക്കാൻ തുടങ്ങി പരത്തി വെച്ച ചപ്പാത്തി ചുടുക്കായാണ് ഉമ്മ..

ഞാൻ പിന്നിൽ പോയി ഹഗ് ചെയ്ത് ഒരു ഉമ്മ കൊടുത്തു..

ഞാൻ ഒരുപാട് ഹാപ്പി ആവുമ്പോൾ മാത്രം ഉള്ള കലാ പരിപാടി ആണ് അത് ഞാൻ മെല്ലെ  ആ സ്ലാബിൽ കേറി ഇരുന്നു ഉമ്മ ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ചൂട് ചപ്പാത്തിയും മുട്ടക്കറിയും ഒഴിച്ച് തന്നു..

ഞാൻ അത് കഴിച്ചു തുടങ്ങി ഇടക് ഉമ്മ എന്നെ നോക്കി എന്താടാ എന്തോ പറയാൻ ഇണ്ടല്ലോ...

നാളെ മുതൽ റബ്ബർ എസ്റ്റേറ്റ് നോക്കിക്കോ എന്നായിരുന്നു ഉപ്പാന്റെ ഉത്തരവ് വെക്കേഷൻ അല്ലെ...

ക്രഷ് കോഴ്സ് ന്നു പെർമിഷൻ കിട്ടണം ഇതായിരുന്നു എന്റെ ഉള്ളിൽ... ഇത് ഉമ്മാക് എങ്ങനെ എനിക്ക് എന്തോ പറയാൻ ഉണ്ട് എന്ന് മനസിലായി ഞാൻ എന്തായാലും കാര്യം പറഞ്ഞു..

ഉമ്മ സെറ്റ് എന്ന് ആംഗ്യം കാണിച്ചു.. (എനിക്ക് വീട്ടിൽ ഉമ്മ മാത്രേ സംസാരിക്കാൻ സാധിക്കു ബാക്കി എല്ലാരോടും ഒരു ഗ്യാപ്പ് ഉണ്ട് ) ഞാൻ വീണ്ടും ഒരു ഉമ്മ കൊടുത്തു thanks എന്നാ രീതിയിൽ..

എന്താടാ ഒരു ഇളക്കം വീണ്ടും ഉമ്മയുടെ ചോദ്യം..

ആ ക്ലാസ്സിക് മറുപടി ഞാനും കൊടുത്ത്...

💬 Comments

View all comments