0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]

"എന്താ തള്ളേ ഇളക്കി കൂടെ " നിവിന്റെ അതെ ആക്ഷനിൽ ആയിരുന്നു ആ ചോദ്യം ഉമ്മ ആരാടാ തള്ള എന്നാ ചോദ്യത്തിൽ ചട്ടക്കം ഓങ്ങി...

അപ്പോഴേക്കും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ നിന്നും ഇറങ്ങി ഉപ്പ കഴിക്കാൻ അങ്ങോട്ട് വന്നു...

ആ അടിയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു..

വേഗം കഴിച്ച പത്രം  കഴുകി വെച്ചു വെള്ളവും കുടിച്ചു റൂമിലേക്കു നടന്നു...

ഷാനു ഷാനു ഉമ്മാന്റെ വിളി ആണ് രാവിലെ ഉറക്കം ഉണർത്തിയത് നേരെ ഫോൺ നോക്കി സമയം 12 മണി

14 മിസ്കാൾ ആരാ രാവിലേ തന്നെ അഭി, അജു, പ്രീതി ടീച്ചർ പിന്നെ 11 മിസ്കോൾ ഷെറിൻ പടച്ചോനെ ഉള്ള് ഒന്ന് കാളി..

അപ്പോളേക്കും ഉമ്മ കേറി വന്നു എന്ത് ഉറക്കം ആട പോത്തേ...

താഴെ എളാമ ഒക്കെ വന്നിട്ടുണ്ട്.. ഫോണിൽ കുത്തി ഇരിക്കാത്ത അങ്ങോട്ട് ബാ...

അലക്കാൻ ഉള്ള ഡ്രെസ്സും എടുത്ത് ഉമ്മ പോയി..

ഞാൻ പെട്ടന്ന് ആദ്യം ഷെറിനു വിളിച്ചു..

ഒറ്റ അടിക്കു ഫോൺ എടുത്ത്..

എന്താടാ പൂച്ച കണ്ണാ എവിടെ പോയി കിടക്ക..?

ഉറങ്ങി പോയെടി...

ഞാൻ ഉറക്ക ചവിടോടെ മറുപടി പറഞ്ഞു  ക്രഷ് കോഴ്സ് ഡീറ്റെയിൽസ് അയച്ചിട്ടുണ്ട് മറ്റന്നാൾ തന്നെ ക്ലാസ്സ്‌ തുടങ്ങും നാളെ പോണം ഹോസ്റ്റൽ സെറ്റ് ആക്കണം പെട്ടന്ന് അത് ചേരാൻ നോക്ക് സെന്റർ എല്ലാം ഓക്കേ ആണ് അവൾ ഒറ്റ ശാസത്തിൽ പറഞ്ഞു...

എന്നിട്ട് ഓക്കേ ബൈ പറഞ്ഞു കട്ട് ചെയ്ത്..

ഞാൻ റെഡി ആയി താഴെ പോയി നെജു എളമയും മകൾ താൻഹയും അവിടെ കിച്ചണിൽ

💬 Comments

View all comments