0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

അണ്ണനെ പോലെ സോഫയിൽ ഇരുന്നു പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തത്. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ഉള്ളൊന്ന് കാളി—"തനു".

ഞാൻ ഫോൺ എടുത്തു മെല്ലെ ബാൽകാണിയിൽ പോയി മുൻ അനുഭവത്തിൽ ഹെഡ്സെറ്റ് കയ്യിൽ എടുത്താണ് പോയത് കാൾ അറ്റൻഡ് ചെയ്തു

​"എന്താടാ മൂരാച്ചി... കോഴിക്കോട്ടേക്ക് വണ്ടി കയറിയപ്പോൾ പിന്നെ എന്നെ പൂർണ്ണമായി അങ്ങ് മറന്നുകളഞ്ഞോ?" അപ്പുറത്തുനിന്ന് തനുവിന്റെ പരാതി നിറഞ്ഞ ശബ്ദം കേട്ടു

​"പിന്നെ മറക്കാൻ പറ്റുവോടി... അവിടുത്തെ ഫ്ലാറ്റും കാര്യങ്ങളും ഒക്കെ സെറ്റ് ആക്കുന്ന തിരക്കിലല്ലേ ആയിരുന്നു..." ഞാൻ പറഞ്ഞു.

​"ഉവ്വേ... അവിടെ നിന്റെ മറ്റവളെ കണ്ടപ്പോൾ , പിന്നെ നിനക്ക് എവിടെ ഓർമ്മിക്കാൻ സമയം!"അവൾ കുറച്ചു പരിഭവത്തോടെയും എന്നാൽ ആ കുസൃതി ഒട്ടും മാറാതെയും ചോദിച്ചു.

അവളുടെ ആ സംസാരം കേട്ട് എനിക്ക് ഒരു വശത്ത് ചിരിയും മറുവശത്ത് ചെറിയൊരു പേടിയും തോന്നി. "അങ്ങനെ പറയല്ലടി... അങ്ങനെയൊന്നുമല്ല..."

"എനിക്ക് അറിയാല്ലോ മോനെ നിന്നെ.. " അവൾ പെട്ടെന്ന് ഗൗരവത്തിലേക്ക് മാറി. ആ വാക്കുകളിലെ ആത്മാർത്ഥത എന്റെ ഉള്ളിൽ വല്ലാതെ തൊട്ടു.

പാലക്കാട്ടെ ആ രാത്രിയിലെ ചൂടും അവളുടെ സാന്നിധ്യവും പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് വന്നു.

​"ഞാനും നിന്നെ ഓർക്കുന്നുണ്ട് തനു..." ഞാൻ അല്പം താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.

​"എന്താടാ ഒരു പരുങ്ങൽ,,, നിന്റെ മറ്റവൾ ഉണ്ടോ കൂടെ...!"

"പൊന്നു മോളെ ഇല്ല ഞാനാ പുറത്ത..." ഞാൻ കള്ളം പറഞ്ഞു

ഒക്കെ ഒക്കെ നടക്കട്ടെ എന്നും പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു

​ഫോൺ സ്ക്രീൻ അണഞ്ഞുപോയെങ്കിലും ഞാൻ കുറച്ചു നേരം അതേനിൽപ്പ്

💬 Comments

View all comments