Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
സങ്കടമൊക്കെ വരുമോ? ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ഇത്രയും ദിവസം! നിനക്ക് എന്ത് പറ്റി?"
എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല അയാൾ എന്താണ് പറയുന്നതെന്ന്.
ഞാൻ: "ഞാൻ എന്ത് ചെയ്തു ചേട്ടാ?"
അയാൾ പെട്ടെന്ന് അത്ഭുതത്തോടെ എന്നെ നോക്കി. എന്നിട്ട് വന്ന വഴിക്ക് തിരികെ ഓടിപ്പോകുന്നത് ഞാൻ കണ്ടു. കുറച്ചു സമയങ്ങൾക്ക് ശേഷം അയാൾ ഒരു സ്ത്രീയുമായി എന്റെ അടുത്തേക്ക് നടന്നു വന്നു.
ആ നടന്നു വരുന്ന സ്ത്രീയുടെ രൂപം കണ്ടിട്ട് അതൊരു ഡോക്ടറാണെന്ന് എനിക്ക് മനസ്സിലായി. അവരുടെ കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പ് ഉണ്ടായിരുന്നു.)
അവർ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് സെല്ലിന് പുറത്തായി നിന്ന് ചോദിച്ചു:
ഡോക്ടർ: "ഷാൻ..."
ഞാൻ (വളരെ കൺഫ്യൂസ്ഡായി): "യെസ് മേഡം..."
ഞാൻ എവിടെയാണെന്നും എന്താണെന്നും ഒന്നും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. എനിക്ക് എന്താ സംഭവിച്ചതെന്നും എനിക്കറിയില്ലായിരുന്നു.)
ഞാൻ: " നിങ്ങളാരാണ്?"
ഡോക്ടർ: "ഞാൻ ഇവിടുത്തെ ഡോക്ടറാണ്."
ഞാൻ: "എനിക്ക് എന്ത് പറ്റി ഡോക്ടർ?"
ഡോക്ടർ : എല്ലാം പറയാം കുറച്ചു കാര്യങ്ങൾ ഉണ്ട്, അതിനു ശേഷം നമ്മുക്ക് സംസാരിക്കാം, ഡോക്ടർ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നടന്നു അക്കന്നു
അതിനുശേഷം കുറച്ച് ആളുകൾ വന്ന് എന്നെ സെല്ലിൽ നിന്നും പുറത്തിറക്കി.
അപ്പോഴും എന്റെ കൈകാലുകൾ ബന്ധിപ്പിച്ചിരുന്നു.
അവരെന്നെ കൂട്ടിക്കൊണ്ടുപോയി എന്നോട് കുറെ കാര്യങ്ങൾ ചോദിച്ചു.
വളരെ പ്രാഥമികമായ കുറെ കാര്യങ്ങളായിരുന്നു ചോദിച്ചത്.
അവർ: "നിങ്ങളുടെ പേരെന്താണ്?"
ഞാൻ: "ഷാൻ."
അവർ: "ഉപ്പയുടെ പേരോ?"
ഞാൻ: "മുഹമ്മദ്."
അവർ: "ഉമ്മയുടെ പേരെന്താണ്?"
(അതും ഞാൻ കൃത്യമായി മറുപടി പറഞ്ഞു.)
അവർ: "നിങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് ഓർമ്മയുണ്ടോ?"
ഞാൻ: "ഇല്ല...
💬 Comments
View all comments