Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ശേഷം ഞാൻ അറിയാതെ അഞ്ചു വർഷങ്ങൾ കടന്നുപോയി...
അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള മറ്റൊരു ദിവസം പുലർച്ച.
ഞാൻ പതുക്കെ കണ്ണുകൾ തുറന്നു. പെട്ടെന്ന്, ആകാശത്തുനിന്നും വീണ്ടും ആ അസാധാരണമായ നീല വെളിച്ചം താഴേക്ക് പതിക്കുന്നത് ഞാൻ കണ്ടു...)
നീലവെളിച്ചം ഇപ്പോൾ കാണുമ്പോൾ എനിക്ക് ഭയം തോന്നുന്നുണ്ടായിരുന്നില്ല.
അത് വളരെ ശാന്തവും സൗമ്യവുമായിരുന്നു. അത് എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി.
ഞാൻ ആ നീലവെളിച്ചത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു.
അപ്പോൾ ആ നീലവെളിച്ചം എന്നോട് പറഞ്ഞു: "ഇനി നീ ഭയപ്പെടേണ്ട... നിന്റെ ജീവിതത്തിൽ ഞാൻ ഇനി ഒരിക്കലും വരില്ല. " അത്രയും പറഞ്ഞ് ആ നീലവെളിച്ചം അപ്രത്യക്ഷമായി.
എന്താ സംഭവിച്ചതെന്നറിയാതെ ഞാൻ അന്തംവിട്ടിരുന്നു.
ഞാൻ എവിടെയാണെന്നറിയാൻ ഞാൻ ശരിക്കും പാടുപെട്ടു.
എന്റെ കൈകാലുകൾ ചങ്ങലയിൽ ബന്ധിപ്പിച്ചിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
കൈകൾ അനക്കുമ്പോൾ എനിക്ക് കടുത്ത വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.
എന്റെ കയ്യിലും കാലുകളിലുമെല്ലാം ഈ ചങ്ങല ഉരഞ്ഞുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഞാൻ എവിടെയാണെന്നും എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാവാതെ ഞാൻ ആ റൂമിന് പുറത്തേക്ക് നോക്കിയിരുന്നു.
നേരം പതിയെ വെളുത്തു തുടങ്ങി. അപ്പോൾ അതുവഴി ഭീമാകാരൻ ഒരു സെക്യൂരിറ്റി കടന്നുവന്നു.
ഞാൻ: "ചേട്ടാ..."
അയാൾ എന്നെ ക്രൂരമായി ഒന്ന് നോക്കി. അദ്ദേഹത്തിന് എന്നോട് ഒരുപാട് ദേഷ്യം ഉള്ളതായി ആ നോട്ടത്തിൽ കാണാൻ കഴിഞ്ഞു.
സെക്യൂരിറ്റി : "എന്തെടാ നായിന്റെ മോനെ... നിനക്ക് ചെയ്തുകൂട്ടിയതൊന്നും മതിയായില്ലേ?"
ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ എന്ത് ചെയ്തു എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ വളരെ ദയനീയമായി ആ ചേട്ടനെ നോക്കി.
സെക്യൂരിറ്റി: "ഓഹോ... നിനക്ക്
💬 Comments
View all comments