0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

നടന്ന സംഭവങ്ങൾ ഞാൻ കൃത്യമായി അദ്ദേഹത്തോട് പരാവിലെ ഷെറിൻ ഫ്ലാറ്റിൽ ഷെറിൻ എന്റെ ഫോണിൽ തനുവുമായുള്ള ചാറ്റുകളും ഫോട്ടോകളും കണ്ട് അവൾ പ്രകോപിതയായതും, വഴക്കിട്ട് ഇറങ്ങിപ്പോയതുമെല്ലാം ഞാൻ യാതൊരു വളച്ചൊടിക്കലുമില്ലാതെ അദ്ദേഹത്തോട് പറഞ്ഞു. പോലീസ് എന്റെ ഫോൺ വാങ്ങി പരിശോധിക്കുകയും, ആ ചാറ്റുകളും വിവരങ്ങളും പ്രാഥമികമായി പരിശോധിക്കുകയും ചെയ്തു. ഒരു അസ്വാഭാവിക മരണത്തിന്റെ പേരിൽ നിയമപരമായ അന്വേഷണത്തിന്റെ ഭാഗമായി എന്റെ ഔദ്യോഗിക മൊഴി (Statement) അവർ രേഖപ്പെടുത്തുകയും ചെയ്തു.

​മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷം എസ്.ഐ. എന്നോട് പറഞ്ഞു: "തൽക്കാലം പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നിങ്ങളെ വിടുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുമ്പോൾ വീണ്ടും സ്റ്റേഷനിൽ ഹാജരാകണം."

​അപ്പോഴേക്കും അബിയും അജുവും ചേർന്ന് എന്റെ ഉപ്പയെയും കൂട്ടി സ്റ്റേഷനിൽ എത്തിച്ചിരുന്നു. പോലീസുകാരൻ ഉപ്പയോട് കാര്യങ്ങൾ പറഞ്ഞു :

മൊഴിയെടുക്കൽ കഴിഞ്ഞു .  മോനെ കൂട്ടിട്ട് പോയ്ക്കോളൂ, ആവശ്യമുള്ളപ്പോൾ  വിളിക്കും."

​അങ്ങനെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നറിയാതെ ആകെ മരവിച്ച ഒരു അവസ്ഥയിൽ ഞാൻ ഉപ്പയ്ക്കൊപ്പം പുറത്തേക്ക് വന്നു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി...)

​വീട്ടിലെത്തി എന്റെ റൂമിൽ കയറിയതിന് ശേഷം എന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഞാൻ അവിടെയിരുന്ന് പൊട്ടിക്കരഞ്ഞു.

​പെട്ടെന്നാണ് ആകാശത്തുനിന്നും ഒരു നീല വെളിച്ചം എന്റെ മുറിയിലേക്ക് വീഴുന്നതുപോലെ എനിക്ക് തോന്നി . ആ ദിവ്യവെളിച്ചം എന്നോട് എന്തൊക്കെയോ പറയുന്നതായി ഞാൻ കണ്ടു. ക്രമേണ അതൊരു വലിയ ഉഗ്രരൂപമായി മാറുന്നതുപോലെ എനിക്ക് തോന്നി. ഭയപ്പെടുത്തുന്ന ആ രൂപം എന്നെ ആക്രമിക്കാനായി പാഞ്ഞടുക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ  ഭയത്തിൽ ഞാൻ ബോധരഹിതനായി താഴേക്ക് വീണു.

​ആ ഭയാനകമായ രാത്രിക്ക്

💬 Comments

View all comments