0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

, താൻ ഉടൻ തന്നെ സ്റ്റേഷനിൽ വന്ന് റിപ്പോർട്ട്  ചെയ്യണം

ഞാൻ : ഒക്കെ സാർ

​ഞാൻ ഉടൻ തന്നെ അബിയോടും അജുവിനോടും കാര്യം പറഞ്ഞു.

​അബി: "ഡാ നേരെ ഇപ്പോൾ സ്റ്റേഷനിലേക്ക് പോകേണ്ട ഉ. ആദ്യം വീട്ടിൽ ചെന്ന് ഉപ്പയോടും മറ്റും കാര്യം പറഞ്ഞതിനു ശേഷം പോയാൽ മതി."

​ഷാൻ: "അതിന്റെ ആവശ്യമില്ല, നമുക്ക് നേരെ അങ്ങോട്ട് പോകാം. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ!"

അബി : എന്നാലും..

ഞാൻ : ഒരു എന്നാലും ഇല്ല നീ നേരെ സ്റ്റേഷൻ ലോട്ട് വിട്

​അവർക്ക് അതിൽ താൽപ്പര്യമില്ലായിരുന്നെങ്കിലും, എന്റെ നിർബന്ധപ്രകാരം അവർക്ക് എന്നെ നേരെ തെക്കുംഭാഗം സ്റ്റേഷനിൽ എത്തിക്കേണ്ടി വന്നു.

ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ ഏകദേശം രാത്രി ഒമ്പത് മണിയോളമായിരുന്നു. തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു— കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എസ്.ഐ. പുറത്തുപോയിരിക്കുകയാണ്, കുറച്ചുനേരം വെയിറ്റ് ചെയ്യാൻ. അങ്ങനെ ഞാൻ ആശങ്കയോടെ അവിടെയിരുന്നു. അപ്പോഴും അബിയും അജുവും കൂടെയുണ്ടായിരുന്നു. അവരോട് ഞാൻ നിർബന്ധിച്ച് തിരിച്ചുപോവാൻ പറഞ്ഞു; എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്ന് അവരെ പറഞ്ഞു സമ്മതിപ്പിച്ചു

​ഏകദേശം രാത്രി പത്ത് മണിയോടെ എസ്.ഐ. സ്റ്റേഷനിൽ തിരിച്ചെത്തി.

എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.

ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് അപ്പോൾ തന്നെ ഒരു അസ്വാഭാവിക മരണത്തിന്  പ്രാരംഭ അന്വേഷണം ആരംഭിച്ചിരുന്നു.

​എസ്.ഐ. (ഗൗരവത്തോടെ): "ഷാനല്ലേ? എന്താണ് ഷെറിനുമായുണ്ടായിരുന്ന ബന്ധം ? ഇന്ന് രാവിലെ ഫ്ലാറ്റിൽ വെച്ച് എന്തൊക്കെയാണ് സംഭവിച്ചത്? കൃത്യമായി പറഞ്ഞോളൂ."

​ഞാൻ ഒട്ടും ഭയപ്പെടുകയോ കാര്യങ്ങൾ മറച്ചുവെക്കുകയോ ചെയ്തില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ

💬 Comments

View all comments