Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ഉണരുന്നത്.
അബി : "നീ എവിടെയാടാ?"
ഷാൻ: "ഞാൻ... റൂമിലുണ്ട്, ഇവിടെ ഇരിക്കുകയാ..."
അബി: "എടാ, ചെറിയൊരു പ്രശ്നമുണ്ട്... നീ പെട്ടെന്ന് നാട്ടിലോട്ട് വാ."
ഷാൻ: "എന്താ കാര്യം? കൃത്യമായിട്ട് പറയെടാ..."
അബി (വിഷമത്തോടെ): "എടാ... ഷെറിൻ സൂയിസൈഡ് ചെയ്തു എന്നൊക്കെ കേൾക്കുന്നുണ്ട്! നീ പെട്ടെന്ന് ഇങ്ങോട്ട് പോന്നേ."
ഒരു ഇടിത്തി എന്റെ തലയിൽ കൂടി പാഞ്ഞു ആ വാർത്ത കേട്ട് ഞാൻ ആകെ തളർന്നു പോയി . അവൾ ജീവനൊടുക്കാൻ മാത്രമുള്ള എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാൻ അവിടെയിരുന്നുറക്കെ കരഞ്ഞു.
കുറച്ചു കഴിഞ്ഞു ഞാൻ അബിയെ തിരിച്ചുവിളിച്ചു. എനിക്ക് ഒറ്റയ്ക്ക് അങ്ങോട്ട് വരാൻ വയ്യെന്നും, എന്നെ കൂട്ടാൻ വരുമോ എന്നും ചോദിച്ചു. അവരത് സമ്മതിച്ചു. ഞാൻ കാത്തുനിന്നു.
ഏകദേശം മൂന്നര മണിക്കൂറിന് ശേഷം അബിയും അജുവും എന്റെ ഫ്ലാറ്റിന്റെ താഴെ എത്തി. ഞാൻ അവരുടെ കൂടെ വണ്ടിയിൽ കയറി.
(ഷെറിനുമായുള്ള ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന ആ കോഴിക്കോട് നഗരം മെല്ലെമെല്ലെ എന്റെ പുറകിലായി മറഞ്ഞുപോയി. എനിക്ക് എന്റെ സങ്കടം ഒട്ടും നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ അവരുടെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ അവർ പാടുപെടുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. സങ്കടം കടിച്ചമർത്തിപ്പിടിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും എനിക്കൊരിക്കലും അതിന് സാധിച്ചില്ല.
നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ പാലക്കാട്ടെത്തി. അപ്പോഴാണ് എനിക്കൊരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നത്. ഞാൻ ഫോണെടുത്തു.
ഷാൻ: "ഹലോ..."
ഫോണിലെ ശബ്ദം: "ഹലോ... ഷാൻ അല്ലേ?"
ഷാൻ: "അതെ..."
ഫോണിലെ ശബ്ദം :"ഞാൻ ൻ തെക്കുംഭാഗം സ്റ്റേഷനിലെ എസ്.ഐ ആണ് സംസാരിക്കുന്നത്
💬 Comments
View all comments