0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

അവരാദ്യം എന്നെ സമാധാനപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കാര്യങ്ങളെല്ലാം ഞാൻ അവരോട് കൃത്യമായി പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർ എന്നെ ആശ്വസിപ്പിച്ചു.

​അബി : "കുഴപ്പമില്ലടാ... നമുക്ക് ശരിയാക്കാം, നോക്കട്ടെ."

​അവരുടെ പ്രതികരണം എനിക്ക് ചെറിയൊരു ആശ്വാസം നൽകിയെങ്കിലും,

കോൾ കട്ട് ചെയ്ത ശേഷം ഞാൻ വീണ്ടും ഷെറിനെ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അവളുടെ ഫോൺ അപ്പോഴും സ്വിച്ച് ഓഫ് തന്നെയായിരുന്നു.

​അതിനുശേഷം ഞാൻ എന്റെ ഉമ്മാനെ വിളിച്ചു. എന്റെ സങ്കടങ്ങളൊന്നും അറിയിക്കാതെ പരമാവധി സാധാരണ പോലെ സംസാരിക്കാൻ ഞാൻ ശ്രമിച്ചു . ഫോൺ റിംഗ് ചെയ്തു, ഉമ്മ കോൾ എടുത്തു.

​ഉമ്മ: "ഹലോ..."

​ഞാൻ: "ഹലോ ഉമ്മാ..."

​ഉമ്മ : "എന്തുപറ്റിടാ മോനെ? നിന്റെ സൗണ്ട് വല്ലാതിരിക്കുന്നുണ്ടല്ലോ?"

​ഞാൻ : "ഒന്നുമില്ല ഉമ്മാ... ഞാൻ ഇവിടെ റൂമിലാണ്."

​ഉമ്മ: "ഇന്ന് നീ ക്ലാസിനു പോയില്ലേ?"

​ഞാൻ: "ഇല്ല, പോയില്ല. ഒരു മൂഡ് ഉണ്ടായിരുന്നില്ല, അതുകൊണ്ട് പോയില്ല."

ഉമ്മ: "അതെന്താ? നീ പഠിക്കാനാണെന്നും പറഞ്ഞല്ലേ ഇവിടുന്ന് പോയേ?"

​ഞാൻ : "അതെ, പഠിക്കാനാണെന്ന് പറഞ്ഞിട്ടാ പോയേ. പക്ഷേ എനിക്ക് ഇനി അതിനു പറ്റുമെന്ന് തോന്നുന്നില്ല."

​ഉമ്മ : "അതെന്താടാ പെട്ടെന്ന്?

​ഞാൻ: "ഒന്നുമില്ല ഉമ്മാ, ഞാൻ വന്നിട്ട് പറയാം."

​(വലിയ സങ്കടത്തോടെ ഞാൻ ആ കോൾ കട്ട് ചെയ്തു.)

​പിന്നീട് ഒരുപാട് സങ്കടത്തോടെ ഞാൻ അവിടെത്തന്നെ ഇരുന്നു. എത്ര സമയം അങ്ങനെ അവിടെ ഇരുന്നു എന്ന് എനിക്ക് കൃത്യമായി ഓർമ്മയുണ്ടായിരുന്നില്ല. ഒടുവിൽ, ഏറെ വൈകി അബിയുടെ കോൾ വരുമ്പോഴാണ് ഞാൻ ആ ചിന്തകളിൽ നിന്ന്

💬 Comments

View all comments