Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
പിന്നാലെ ഞാൻ റോഡിലേക്ക് ഓടിയെത്തി. പക്ഷേ, ഒരു ഓട്ടോയിൽ കയറി അവൾ ദൂരേക്ക് പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. നിരാശയോടെയും കടുത്ത സങ്കടത്തോടെയും ഞാൻ അവളുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഷെറിൻ കോൾ എടുത്തില്ല. ഒരുപാട് തവണ വിളിച്ചതിന് ശേഷം, ഫോൺ സ്വിച്ച് ഓഫ് ആണെന്ന പറഞ്ഞു തുടങ്ങി .
എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം ഞാൻ ആ ഫ്ലാറ്റിന് മുന്നിൽ നിശ്ചലനായി നിന്നു. അൽപ്പസമയത്തിന് ശേഷം, തിരികെ ഫ്ലാറ്റിലേക്ക് കയറിയ ഞാൻ അവിടെ നടന്ന കാര്യങ്ങളോർത്ത്, ഇനി എന്ത് ചെയ്യണമെന്നറിയാതെ തളർന്ന് സോഫയിൽ ഇരുന്നു.
വീണ്ടും ഞാൻ അവളുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ അവളെ ചതിച്ചോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല, എങ്കിലും വലിയൊരു തെറ്റ് ചെയ്തതിന്റെ കനത്ത ഭാരം എന്നെ കീഴടക്കിയിരുന്നു.
കുറച്ചു സമയം കഴിയുമ്പോൾ അവൾ തിരിച്ചു വിളിക്കുമായിരിക്കും എന്ന് വിശ്വസിപ്പിച്ച് ഞാൻ എന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കളിയും ചിരിയുമായി ഞങ്ങൾ അവിടെ ചെലവഴിച്ച നിമിഷങ്ങളുടെ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.
ആ ഇടം എനിക്കൊരു സ്മശാനഭൂമി പോലെ അനുഭവപ്പെട്ടു.
കടുത്ത സങ്കടത്തോടെ ഞാൻ അവിടെത്തന്നെ ഇരുന്നു.
ഒടുവിൽ എന്തുചെയ്യണമെന്നറിയാതെ ഞാൻ അജുവിനെയും അബിയെയും ഗ്രൂപ്പ് കോളിൽ വിളിച്ചു.
അവർ പെട്ടെന്ന് തന്നെ കോൾ എടുത്തു. എന്റെ മുഖം കണ്ടതും അവർ ചോദിച്ചു.
അജു: "എന്തുപറ്റിയെടാ മൈരേ?"
ഞാൻ നിശബ്ദനായി ഇരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എനിക്ക് എന്തോ വലിയ സങ്കടമുണ്ടെന്ന് അവർക്ക് മനസ്സിലായി.
💬 Comments
View all comments