Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ഞാൻ: "ഡോക്ടർ... എന്നെ സംബന്ധിച്ച് വേറെ എന്തെങ്കിലും കാര്യങ്ങൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ?"
ഡോക്ടർ: "ഒന്നുമില്ല ഷാൻ. ബാക്കിയെല്ലാം നിന്റെ പഴയതുപോലെ തന്നെ ആയിരിക്കും. ഈ ഒരാഴ്ചത്തെ സമയം കൂടി കഴിഞ്ഞാൽ ഷാന് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാം."
ഞാൻ (നിരാശയോടെ): "ആ ജീവിതം ഇനി ഒരിക്കലെങ്കിലും പഴയതുപോലെ ആകുമോ ഡോക്ടർ?"
ഡോക്ടർ (ഒരു ചെറുപുഞ്ചിരിയോടെ): "ഷാൻ... തന്നെ കാത്ത് പുറത്തൊരു കുടുംബമുണ്ട്. അവരുടെ സന്തോഷവും ആഹ്ലാദവും കാണാൻ നീ അവിടെ ഉണ്ടാകണം. അവർ നാളെ ഇവിടെ എത്തും."
ഡോക്ടർ പോയതിന് ശേഷം, എന്നോടൊപ്പം വന്ന ജീവനക്കാർ എന്നെ വാർഡിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഞാൻ ആ ഇരുട്ടറയ്ക്ക് പുറത്ത് യാതൊരു ബന്ധനങ്ങളുമില്ലാതെ സ്വതന്ത്രനായി നടക്കുന്നത്.
പുറത്തെ ശുദ്ധവായു ശ്വസിച്ചപ്പോൾ എന്റെ ശ്വാസകോശത്തിലേക്ക് ജീവൻ തിരികെ വരുന്നതുപോലെ എനിക്ക് തോന്നി. ആശുപത്രിയുടെ വിശാലമായ മുറ്റത്തും വലിയ മരങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലുമായി ഞാൻ പതുക്കെ നടന്നു.
ഇളം വെയിലും തണുത്ത കാറ്റും എന്റെ ശരീരത്തെ തഴുകി കടന്നുപോയി. ചുറ്റും പച്ചപ്പും പൂക്കളും... മരക്കൊമ്പിലിരുന്ന് ചിലയ്ക്കുന്ന പക്ഷികൾ... ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് അതെന്ന് എനിക്ക് തോന്നി. അഞ്ചു വർഷത്തെ ഇരുട്ടിന് ശേഷം വെളിച്ചത്തിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവെപ്പായിരുന്നു അത്.
കുറച്ചകലെയായി മറ്റ് ചില രോഗികൾ നടക്കുകയും അവരുടെ ബന്ധുക്കളോട് സംസാരിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. എന്റെ കൂടെയുള്ള ജീവനക്കാർ കുറച്ചുമാറി നിന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവർ എന്നെ തടയാനോ നിയന്ത്രിക്കാനോ ശ്രമിച്ചില്ല.
ആദ്യമായി ഒരു കൂട്ടിലകപ്പെട്ട പക്ഷിക്ക് പുറത്തേക്ക് പറക്കാൻ അവസരം കിട്ടിയതുപോലെയുള്ള വല്ലാത്തൊരു
💬 Comments
View all comments