Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ദേഷ്യവും ഭയവുമാണ് അവർക്ക് നിന്നോട്."
ഞാൻ എന്റെ മുഖം പൊത്തിപ്പൊട്ടിക്കരഞ്ഞു. ഞാൻ കാരണം അവിടെയുള്ളവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഡോക്ടർ എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു : "ഷാൻ... നീ കരയരുത്. അതിലൊന്നും നിനക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. അത് നിന്റെ തെറ്റല്ല. പക്ഷേ... ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് അതൊന്നുമല്ല. കഴിഞ്ഞ മൂന്നു വർഷമായി ലോകത്തുള്ള ഒരുവിധം എല്ലാ ചികിത്സകളും ഞങ്ങൾ നിനക്ക് നൽകി. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. എന്നിട്ട്, ഇന്നലെ രാത്രി പെട്ടെന്ന്... ഒരു മെഡിക്കൽ മിറാക്കിൾ പോലെ നീ പൂർണ്ണമായും പഴയ ഷാൻ ആയി തിരിച്ചു വന്നിരിക്കുന്നു! മെഡിക്കൽ സയൻസിന് പോലും വിശദീകരിക്കാൻ കഴിയാത്ത അത്ഭുതം!"
ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഇന്നലെ രാത്രി കണ്ട ആ നീല വെളിച്ചവും, 'നിന്റെ ജീവിതത്തിൽ ഞാൻ ഇനി ഒരിക്കലും വരില്ല' എന്ന അതിന്റെ അവസാനത്തെ വാക്കുകളും എന്റെ മനസ്സിലേക്ക് ഓടിയെത്തി. എനിക്ക് പിടിപെട്ടിരുന്നത് വെറുമൊരു അസുഖമായിരുന്നില്ല എന്ന് എനിക്ക് അപ്പോൾ ഉറപ്പായി.)
ഞാൻ: "എനിക്കിനി എപ്പോൾ തിരിച്ചു പോകാൻ പറ്റും ഡോക്ടർ?"
ഡോക്ടർ: "അതിന് കുറച്ചു കൂടി സമയമെടുക്കും ഷാൻ. നീ ഒരാഴ്ചയെങ്കിലും ഇവിടെ ഞങ്ങളുടെ ഒബ്സർവേഷനിൽ കഴിയണം."
ഞാൻ (ഭയത്തോടെ): "അതിന് ഞാൻ വീണ്ടും ആ സെല്ലിലേക്ക് തന്നെ തിരിച്ചു പോകണോ?"
ആ ഇരുട്ടറയെക്കുറിച്ചുള്ള ചിന്തകൾ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
ഡോക്ടർ: "ഏയ്, അതിന്റെ ആവശ്യമില്ല. നിനക്കിപ്പോൾ കുഴപ്പമൊന്നുമില്ലെന്നും, പൂർണ്ണമായും ഓക്കെ ആണെന്നുമാണ് എനിക്ക് മനസ്സിലാകുന്നത്. എന്നിരുന്നാലും, സുരക്ഷയ്ക്കായി ഞങ്ങളുടെ ആളുകൾ എപ്പോഴും നിന്റെ ഒപ്പം തന്നെ ഉണ്ടാകും. നിനക്കിവിടെ സ്വതന്ത്രമായി നടക്കാം."
💬 Comments
View all comments