Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ഞാൻ ഇല്ലെന്ന് തലയാട്ടി. ആ രാത്രിയിലെ നീല വെളിച്ചവും ഭയവും മാത്രമാണ് എന്റെ ഓർമ്മയിൽ അവസാനമായി ഉണ്ടായിരുന്നത്.
ഡോക്ടർ : "ഷെറിന്റെ മരണം നിനക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഷാൻ. ആ വലിയ ആഘാതം നിന്റെ മനസ്സിന്റെ സമനില തെറ്റിച്ചു. കടുത്ത ഡിപ്രഷനിലേക്കും പിന്നീട് വളരെ അക്രമാസക്തമായ ഒരു അവസ്ഥയിലേക്കും നീ മാറി. കഴിഞ്ഞ അഞ്ചു വർഷമായി നീ ഇവിടെ, ഈ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്."
അഞ്ചു വർഷം! എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു വർഷങ്ങൾ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം എന്നെ വല്ലാതെ തളർത്തി. ഞാൻ ശൂന്യതയിലേക്ക് നോക്കിയിരുന്നു.
ഡോക്ടർ: "നിന്റെ അവസ്ഥ വളരെ മോശമായിരുന്നു. നീ ആരെയും തിരിച്ചറിഞ്ഞിരുന്നില്ല. നിന്റെ ഉപ്പയും ഉമ്മയും എന്നും നിന്നെ കാണാൻ വരുമായിരുന്നു, പക്ഷേ നീ അവരെപ്പോലും അക്രമിക്കാൻ ശ്രമിച്ചു.
അതുകൊണ്ടാണ് നിന്നെ ആ സെല്ലിൽ അടയ്ക്കാനും ചങ്ങലയിടാനും ഞങ്ങൾ നിർബന്ധിതരായത്."
എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. ഞാൻ അറിയാതെ എന്റെ ഉപ്പയെയും ഉമ്മയെയും വരെ ഉപദ്രവിച്ചുവെന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഞാൻ (കരഞ്ഞുകൊണ്ട്): "ഡോക്ടർ... ഇന്ന് രാവിലെ കണ്ട ആ സെക്യൂരിറ്റി... അദ്ദേഹം എന്നോട് എന്തിനാ അത്രയും ദേഷ്യപ്പെട്ടത്? ഞാൻ അദ്ദേഹത്തോട് എന്തെങ്കിലും ചെയ്തുവോ?"
ഡോക്ടർ (സമാധാനിപ്പിച്ചുകൊണ്ട്): "ഷാൻ... അതോർത്ത് നീ ഇപ്പോൾ വിഷമിക്കരുത്. കഴിഞ്ഞ അഞ്ചു വർഷവും നീ ഭയങ്കര അക്രമാസക്തനായിരുന്നു. മരുന്ന് തരാനും ഭക്ഷണം തരാനും വരുന്നവരെ നീ വല്ലാതെ ഉപദ്രവിക്കുമായിരുന്നു. ആ സെക്യൂരിറ്റിയെയും നീ ഒരുപാട് തവണ ആക്രമിച്ചിട്ടുണ്ട്. നിന്നെ നിയന്ത്രിക്കാൻ അവർ ഒരുപാട് പാടുപെട്ടിട്ടുണ്ട്. ആ ഒരു
💬 Comments
View all comments