Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
എന്റെ കണ്ണുകളിൽ നിന്നും വീണ്ടും കണ്ണുനീർ ഒഴുകിത്തുടങ്ങിയിരുന്നു.
അജു (കരഞ്ഞുകൊണ്ട്): "നീ തിരിച്ചു വന്നല്ലോടാ... അത് മതി ഞങ്ങൾക്ക്... നിന്നെ ഈ രൂപത്തിൽ തന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയല്ലോ..."
ആ കെട്ടിപ്പിടുത്തത്തിൽ, ഇത്രയും നേരം എന്റെ മനസ്സിലുണ്ടായിരുന്ന ഭാരവും സങ്കടവുമെല്ലാം അലിഞ്ഞില്ലാതാകുന്നതുപോലെ എനിക്ക് തോന്നി. ഷെറിന്റെ മരണശേഷം, കോഴിക്കോട്ടെ ആ ഫ്ലാറ്റിൽ നിന്നും, പോലീസ് സ്റ്റേഷനിൽ നിന്നുമെല്ലാം എന്നെ ചേർത്തുപിടിച്ച എന്റെ സുഹൃത്തുക്കൾ, എന്റെ ഈ പുതിയ ജന്മത്തിലും എന്നെ കാണാൻ ഓടിയെത്തിയിരിക്കുന്നു എന്ന ചിന്ത എനിക്ക് വലിയൊരു ആശ്വാസമാണ് നൽകിയത്.
ഞാൻ അവരെയും കൂട്ടി എന്റെ റൂമിലേക്ക് പോയി. അവിടെ ഞങ്ങൾ ഒരുപാട് സന്തോഷത്തിലായിരുന്നു. ഒരുപാട് കാലത്തിന് ശേഷം ആ റൂമിൽ പഴയതുപോലെ ഒത്തുകൂടിയപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നി.
ഞാൻ: "എടാ... നമുക്കൊന്ന് പുറത്തുപോയാലോ? നമ്മുടെ രാമേട്ടന്റെ ചായക്കട ഇപ്പോഴും അവിടെത്തന്നെ ഉണ്ടോ?"
അബി (ചിരിച്ചുകൊണ്ട്): "അയ്യോ, നീ ഇതൊന്നും മറന്നിട്ടില്ലല്ലേടാ.. മൈരേ..ഈ അഞ്ചു വർഷം നീ ഞങ്ങളെ ശരിക്കും വെള്ളം കുടിപ്പിച്ചു..."
ഞാൻ (ഒരു ചെറുചിരിയോടെ): "അതൊന്നും ഞാൻ മനപ്പൂർവ്വം ചെയ്തതല്ലെടാ..."
അജു: "വാടാ പോകാം... ഏത് ഗുദാമിലേക്കും പോവാം ."
ഞങ്ങൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. ഞങ്ങൾ പുറത്തേക്ക് പോകാൻ ഇറങ്ങുന്നത് കണ്ട് ഉമ്മ വല്ലാതെ വേവലാതിപ്പെട്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. ഉമ്മയുടെ മുഖത്തെ ഭയം എനിക്ക് മനസ്സിലാകുമായിരുന്നു.
ഞാൻ (: "ഉമ്മാ... എനിക്ക് ഏറ്റവും വിശ്വാസമുള്ള എന്റെ ഫ്രണ്ട്സിന്റെ കൂടെയല്ലേ ഞാൻ പോകുന്നത്. ഉമ്മ പേടിക്കണ്ട, ഞാൻ ദാ ഇപ്പോ പോയിട്ട് വരാം."
ഉമ്മയ്ക്ക് പകുതി സമാധാനമായെങ്കിലും, അവരുടെ
💬 Comments
View all comments