0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

താഴെ നിർത്തിയിട്ട് ഓടിവന്ന് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.

ഞാൻ ശരിക്കും സ്തംഭിച്ചുപോയി. പരസ്പരം മിണ്ടുകയോ ഒന്നും ചെയ്യാതെ ഒരുപാട് കാലം കടന്നുപോയതിന് ശേഷം, ഞങ്ങളുടെ ഈ കണ്ടുമുട്ടൽ ഇങ്ങനെ ആകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇക്ക എന്നെ കൂടുതൽ കൂടുതൽ മുറുക്കി പിടിക്കുന്നതുപോലെ എനിക്ക് തോന്നി.

ഇക്കായുടെ മോൾ താഴെ നിന്ന് എന്നെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് അവളെ വാരിയെടുക്കാൻ തോന്നി.

ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയതും, ഇക്കായുടെ വൈഫ് വേഗത്തിൽ വന്ന് മോളെ എടുത്ത് അവിടുന്ന് മാറി നിന്നു.

​എന്റെ ഉള്ളിലൊന്ന് പിടഞ്ഞു. ഞാൻ പെട്ടെന്ന് ചിന്തിച്ചു... അതെ, അവർക്ക് എന്നെ ഇപ്പോഴും പേടിയായിരിക്കുമല്ലേ...

​ഷമീമയുടെ ആ പ്രവൃത്തി കണ്ട് ഇക്ക വല്ലാതെയായി. ഇക്ക അവളെ ഒന്ന് തുറിച്ചുനോക്കിയിട്ട് എന്നോട് പറഞ്ഞു.

​ഇക്ക: "അവൾക്ക്... അവൾക്ക് പെട്ടെന്ന് പരിചയമില്ലാത്തതുകൊണ്ടാ മോനെ, നീ അതൊന്നും കാര്യമാക്കണ്ട."

​ഞാൻ കുഴപ്പമില്ല എന്ന് കാണിക്കാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു. പക്ഷേ എന്റെ ഉള്ളിൽ വലിയൊരു സങ്കടം അപ്പോൾ നിറഞ്ഞിരുന്നു. ആ ഒരു അസ്വസ്ഥത അവിടെ നിൽക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.

​അബിയും അജുവും ആയിരുന്നു അത്. വണ്ടി നിർത്തി അവർ ധൃതിയിൽ ഉമ്മറത്തേക്ക് കയറിവന്നു. വാതിൽക്കൽ നിൽക്കുന്ന എന്നെ കണ്ടതും അവർ രണ്ടുപേരും ഒരു നിമിഷം അവിടെത്തന്നെ നിന്നുപോയി.

​അബി (ശബ്ദമിടറിക്കൊണ്ട്): "എടാ..."

​(അബി ഓടിവന്ന് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. പിന്നാലെ അജുവും എന്നെ വട്ടംപിടിച്ചു. ഒരുപാട് കാലത്തിന് ശേഷം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സ്നേഹം അനുഭവിച്ചപ്പോൾ

💬 Comments

View all comments