Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
അനുഭവിച്ചു.
യാത്രയിലുടനീളം ഉമ്മ എന്നോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. നാട്ടിലെ കാര്യങ്ങളും, ബന്ധുക്കളുടെ വിവരങ്ങളുമെല്ലാം ഉമ്മ വാ തോരാതെ സംസാരിച്ചു. എന്റെ അസുഖത്തെക്കുറിച്ചോ കഴിഞ്ഞ കാലത്തെക്കുറിച്ചോ ഉമ്മ ഒരക്ഷരം പോലും മിണ്ടിയില്ല. ഞാൻ കേൾക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ശബ്ദവും ആ സംസാരവും തന്നെയായിരുന്നു.
ഒടുവിൽ കാർ ഞങ്ങളുടെ വീടിന്റെ മുറ്റത്ത് വന്നു നിന്നു. കാറിലിരുന്ന് ജനലിലൂടെ ഞാൻ ആ വീടിനെ നോക്കിക്കണ്ടു. മൂന്നു വർഷങ്ങൾക്ക് മുൻപ്, ഷെറിൻ മരിച്ച വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിൽ പോയി വന്ന ആ രാത്രിയിലാണ് ഞാൻ അവസാനമായി ഈ മുറ്റത്ത് നിന്നത്. അന്നത്തെ ആ ഭയാനകമായ രാത്രിയുടെ ഓർമ്മകൾ പെട്ടെന്ന് എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി.
ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു. അടഞ്ഞുകിടന്ന വാതിലിനടുത്തേക്ക് എത്തിയതും ഒരു പെൺകുട്ടി വന്ന് ഡോർ തുറന്നു. അവരെ കണ്ടപ്പോൾ എനിക്ക് ഒരു 26 വയസ്സോളം പ്രായം തോന്നി. തീർത്തും അപരിചിതമായ ആ മുഖം കണ്ട് ഞാൻ പെട്ടെന്ന് അവിടെ നിന്നുപോയി. ഉമ്മയും എന്റെ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
ഞാൻ: "ഇതാരാണ് ഉമ്മാ?"
ഉമ്മ: "അത് ഷമീമയാണ് മോനെ... നിന്റെ ഇക്കാന്റെ വൈഫ്."
അതുകേട്ട് ഞാൻ ശരിക്കും ഞെട്ടിത്തരിച്ചുപോയി. കാലങ്ങൾ ഒരുപാട് കടന്നുപോയല്ലേ...
എന്റെ ജീവിതത്തിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ നഷ്ടമായിരിക്കുന്നു.
ഇക്കാന്റെ വിവാഹം ഒക്കെ എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ പെട്ടെന്ന് വലിയൊരു സങ്കടം എന്നെ വേട്ടയാടി.
അപ്പോഴേക്കും ഇക്കയും അങ്ങോട്ടേക്ക് വന്നു. ഇക്കാന്റെ കയ്യിൽ ഒരു ചെറിയ മോൾ ഉണ്ടായിരുന്നു.
എന്നെ കണ്ടതും ഇക്ക മോളെ
💬 Comments
View all comments