Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ജോഡി വസ്ത്രങ്ങളുമായി എന്റെ മുറിയിലെത്തി. മൂന്നു വർഷങ്ങൾക്ക് ശേഷം എന്റേതായ, എനിക്ക് പാകമുള്ള വസ്ത്രങ്ങൾ ധരിച്ചപ്പോൾ നഷ്ടപ്പെട്ടുപോയ എന്നെത്തന്നെ എനിക്ക് പൂർണ്ണമായും തിരികെ കിട്ടിയതുപോലെ തോന്നി.
പോകുന്നതിന് മുൻപായി ഞങ്ങൾ ഡോക്ടറെ കാണാൻ പോയി. ഡോക്ടർ വളരെ സന്തോഷത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്.
ഡോക്ടർ: "എല്ലാം പഴയതുപോലെ ആയിട്ടുണ്ട് ഷാൻ. ഇനി ധൈര്യമായിട്ട് വീട്ടിൽ പോകാം. കുറച്ചു ദിവസത്തേക്ക് ഞാൻ ചില മരുന്നുകൾ എഴുതിത്തരുന്നുണ്ട്, അത് കൃത്യമായി കഴിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടനെ എന്നെ വിളിക്കണം. സന്തോഷമായിട്ട് ഇരിക്കുക."
ഞാൻ: "തീർച്ചയായും ഡോക്ടർ. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട്."
ഞാൻ നിറഞ്ഞ ചിരിയോടെ ഡോക്ടർക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം ഞാൻ കാരണം ഒരുപാട് ബുദ്ധിമുട്ടിയ ആ ആശുപത്രിയിലെ ജീവനക്കാരോടും ഞാൻ യാത്ര ചോദിച്ചു. ചിലരൊക്കെ എന്റെ മാറ്റം കണ്ട് അത്ഭുതത്തോടെയും അതിലേറെ സന്തോഷത്തോടെയും എന്നെ യാത്രയാക്കി.
ആശുപത്രിയുടെ ഗേറ്റ് കടന്ന് ഞങ്ങൾ കാറിൽ കയറി. ഉപ്പയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഉമ്മ എന്റെ തൊട്ടടുത്ത് തന്നെ പുറകിലെ സീറ്റിലിരുന്നു. ഉമ്മ എന്റെ കൈകൾ ഇറുകെ പിടിച്ചിട്ടുണ്ടായിരുന്നു. വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി.
അഞ്ചു വർഷങ്ങൾ... പുറത്തുള്ള ലോകം ഒരുപാട് മാറിയിരുന്നു. നിരത്തുകളിലെ പുതിയ വാഹനങ്ങൾ, പുതിയ കെട്ടിടങ്ങൾ, ധൃതിയിൽ റോഡിലൂടെ പോകുന്ന ആളുകൾ... എല്ലാം എനിക്ക് പുതിയൊരു കാഴ്ചയായിരുന്നു. അഞ്ചു വർഷം ഒരു ഇരുട്ടറയിൽ കഴിഞ്ഞ എനിക്ക് ചുറ്റുമുള്ള ലോകം അതിവേഗം മുന്നോട്ട് പോയിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. കാറ്റേറ്റ് അ കാറിൽ ഇരിക്കുമ്പോൾ സ്വതന്ത്രനായ ഒരു മനുഷ്യന്റെ സമാധാനം ഞാൻ ശരിക്കും
💬 Comments
View all comments