Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
വർഷം ബാംഗ്ലൂരിൽ പഠിക്കാൻ പോയിരിക്കുകയാണെന്നാണ് നാട്ടുകാരോടൊക്കെ നമ്മൾ പറഞ്ഞിട്ടുള്ളത്. ആരോടെങ്കിലും സംസാരിക്കുമ്പോൾ അറിയാതെ പോലും ഇത് മാറ്റി പറഞ്ഞേക്കരുത്."
ഇന്നലെ രാമേട്ടന്റെ കടയിൽ വെച്ച് ഞാൻ മനസ്സിലാക്കിയ ആ സത്യം ഉപ്പ നേരിട്ട് പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി സമ്മതിച്ചു
ഞാൻ: "ഒരിക്കലുമില്ല ഉപ്പാ. നമുക്ക് അങ്ങനെ തന്നെ ചെയ്യാം."
എന്നെ ഒരു സാധാരണക്കാരനായി സമൂഹത്തിന് മുന്നിൽ നിർത്താൻ എന്റെ കുടുംബവും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങളെ ഞാൻ നിറഞ്ഞ മനസ്സോടെ ഉൾക്കൊള്ളുകയായിരുന്നു. ഞാൻ പറഞ്ഞു നിർത്തി.
രണ്ടു ദിവസങ്ങൾക്ക് ശേഷം, ഉപ്പ പറഞ്ഞ ആ കടമുറി കാണാൻ ഞാനും അബിയും അജുവും കൂടി ടൗണിലേക്ക് പോയി. മൂന്നു വർഷങ്ങൾക്ക് ശേഷമുള്ള എന്റെ ആദ്യത്തെ ടൗൺ യാത്രയായിരുന്നു അത്.
ടൗണിലെത്തിയപ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നി. പഴയ ടൗൺ ആയിരുന്നില്ല അത്. ഒരുപാട് പുതിയ കെട്ടിടങ്ങളും വലിയ ഷോപ്പിംഗ് കോംപ്ലക്സുകളും വന്നിരിക്കുന്നു. വാഹനങ്ങളുടെ വലിയ തിരക്കും ഹോണടിയും ആളുകളുടെ ബഹളവുമെല്ലാം കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി.
ഇത്രയും വലിയൊരു ആൾക്കൂട്ടത്തെ എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയത്താൽ ഞാൻ ഒരു നിമിഷം വണ്ടിയിൽ നിന്നിറങ്ങാതെ നിന്നുപോയി.
എന്റെ മുഖത്തെ ഭയം കണ്ടതും അജു ചിരിച്ചുകൊണ്ട് എന്റെ കൈയിൽ പിടിച്ചു.)
അജു: "എന്താടാ മൈരെ നോക്കി നിൽക്കുന്നെ? ഇറങ്ങ്... ബാംഗ്ലൂർ സിറ്റിയിൽ കറങ്ങി നടന്നവനാ ഈ ചെറിയ ടൗൺ കണ്ട് പേടിക്കുന്നത്!"
നാട്ടുകാർക്ക് മുന്നിലെ ആ കള്ളം എന്നെ ഓർമ്മിപ്പിച്ചുകൊണ്ട് അവൻ കണ്ണിറുക്കി കാണിച്ചു. അതുകണ്ടപ്പോൾ എന്റെ പേടിയെല്ലാം മാറി വലിയൊരു ചിരി വന്നു. അബിയും അജുവും എന്റെ
💬 Comments
View all comments