0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

പ്രതീക്ഷകളുടെ വസന്തമാണ് കൊണ്ടുവന്നതെന്ന് ഞാൻ പൂർണ്ണമായും വിശ്വസിച്ചു തുടങ്ങിയിരുന്നു...

ഉപ്പ  വന്ന് കസേരയിലിരുന്ന് ഞങ്ങളോടൊപ്പം സംസാരിച്ചു തുടങ്ങി.

ഉപ്പ ഇക്കാനോട് ചോദിച്ചു:

​ഉപ്പ: "നീ എന്നാ തിരിച്ചു പോകുന്നേ?"

​ഇക്ക: "ശരിക്കും നാളെ പോകേണ്ടതായിരുന്നു ഉപ്പാ. പക്ഷേ ഞാൻ ഒരു പതിനാല് ദിവസത്തേക്ക് കൂടി ലീവ് നീട്ടി ചോദിച്ചിട്ടുണ്ട്. അവനെ കണ്ടിട്ട് പെട്ടെന്ന് പോകാൻ ഒരു മനസ്സ് വരുന്നില്ല."

​ഉപ്പ: "അതെന്തായാലും നന്നായി."

​(ഉപ്പ എന്നെ നോക്കി തുടർന്നു:)

​ഉപ്പ: "പിന്നെ മോനു ... ഞാൻ ടൗണിൽ നിനക്കൊരു കടമുറി നോക്കുന്നുണ്ട്. നമുക്കവിടെ ഒരു ഷോപ്പ് തുടങ്ങിയാലോ?

നിനക്കെന്തെങ്കിലുമൊക്കെ ഒരു ജോലിയോ ബിസിനസ്സോ ഒക്കെ സെറ്റ് ചെയ്യണമെന്നാണ് ഡോക്ടർ പ്രത്യേകം പറഞ്ഞത്. എപ്പോഴും എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആയിരിക്കണം."

​ഞാൻ മെല്ലെ ഒന്ന് ചിരിച്ചു.

​ഞാൻ: "ഉപ്പാ... എനിക്ക് ഈ ലോകം എന്താണെന്ന് പോലും ഇതുവരെ മനസ്സിലായി തുടങ്ങിയിട്ടില്ല. എന്റെ മനസ്സ് ഇപ്പോഴും വർഷങ്ങൾ  പിന്നിലാണ് നിൽക്കുന്നത്. ഈയൊരു അവസ്ഥയിൽ..."

​ഉപ്പ (എനിക്ക് ധൈര്യം നൽകിക്കൊണ്ട്):

"അതൊന്നും കുഴപ്പമില്ലടാ. നീ ഒറ്റയ്ക്കല്ലല്ലോ. അജുവും അബിയും ഓൾറെഡി എന്നോട് പറഞ്ഞു വെച്ചതാണ് ഈ കാര്യം. അവർ എപ്പോഴും നിന്റെ കൂടെത്തന്നെ ഉണ്ടാവും. അവർക്കും കൂടി ചേർന്നുള്ള എന്തെങ്കിലും പരിപാടി നമുക്ക് നോക്കാം."

​എന്റെ ചങ്ങാതിമാർ എനിക്കായി നേരത്തെ തന്നെ ഇങ്ങനെയൊരു പ്ലാൻ തയ്യാറാക്കിയിരുന്നു എന്നറിഞ്ഞപ്പോൾ എന്റെ ഉള്ളിൽ വലിയ സന്തോഷം തോന്നി.

​ഞാൻ: "അങ്ങനെയാണെങ്കിൽ ഓക്കെ ഉപ്പാ... എനിക്ക് കുഴപ്പമില്ല."

​ഉപ്പ (കുറച്ചുകൂടി ഗൗരവത്തിൽ): "പിന്നെ, നിന്നോട് ഒരു കാര്യം കൂടി പറയാൻ വിട്ടുപോയി. നീ ഈ അഞ്ചു

💬 Comments

View all comments