0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

മൂളി. പിന്നെ എന്റെ മുഖത്തേക്ക് നോക്കാതെ വളരെ പതുക്കെ പറഞ്ഞു:

​ഇക്ക: "ഇന്നലെ... ഷമീമ മോളെ പെട്ടെന്ന് നിന്റെ അടുത്തുനിന്ന് എടുത്തുകൊണ്ട് പോയപ്പോൾ നിനക്ക് വിഷമമായോ?

അവൾക്ക് പെട്ടെന്ന്... എന്താ ചെയ്യേണ്ടതെന്ന് അറിയാത്തതുകൊണ്ടാ. കഴിഞ്ഞ കാലത്തെ നിന്റെ അവസ്ഥയെക്കുറിച്ച് കേട്ടതിന്റെ ഒരു പേടി അവളുടെ ഉള്ളിലുണ്ടായിരുന്നു."

​ഇക്കയുടെ വാക്കുകളിലെ കുറ്റബോധം എനിക്ക് മനസ്സിലാകുമായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ഇക്കയുടെ കൈകളിൽ പിടിച്ചു.

​ഞാൻ: "ഏയ്, എനിക്ക് മനസ്സിലാകും ഇക്കാ. ആർക്കായാലും ആ അവസ്ഥയിൽ പേടിയുണ്ടാകും. അതിൽ എനിക്ക് യാതൊരു വിഷമവുമില്ല. പക്ഷേ ഇന്നിപ്പോ മോൾ എന്റെ അടുത്തേക്ക് വന്നല്ലോ. എന്റെ കയ്യിലിരുന്ന് അവൾ ചിരിച്ചല്ലോ. എനിക്കത് മതി ഇക്കാ."

​അതുകേട്ടപ്പോൾ ഇക്കയുടെ മുഖത്തെ സങ്കടം മാറി അവിടെ വലിയൊരു ആശ്വാസം നിറഞ്ഞു. ഇക്ക എന്റെ തോളിൽ സ്നേഹത്തോടെ കൈവെച്ചു.

​ഇക്ക: ".നീ നമ്മുടെ ഉമ്മയുടെ മുഖത്തെ ആ ചിരി കണ്ടോ നീ... പോയെ പിന്നെ  നഷ്ടപ്പെട്ടതാണ് അതൊക്കെ."

​ഇക്കയുടെ ആ വാക്കുകൾ എന്നിൽ വലിയൊരു ധൈര്യവും സമാധാനവും നിറച്ചു. ഇന്നലെ ഇക്കയെ കണ്ടപ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്ന് ഞാൻ സംശയിച്ചിടത്ത്, ഇപ്പോൾ എളിയ സ്നേഹം മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ കുറെ വർഷമായി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആ വലിയ മതിലാണ് ആ സംസാരത്തോടെ പൂർണ്ണമായും തകർന്നു വീണത്.

​ആ സമയം ഉപ്പയും ഫോണും ആയി ഉമ്മറത്തേക്ക് വന്നു. ഇപ്പോഴും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു

ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ ഉപ്പയുടെ മുഖത്തും വലിയൊരു സന്തോഷം വിരിഞ്ഞു. ആ പ്രഭാതം എന്റെ ജീവിതത്തിൽ പുതിയ

💬 Comments

View all comments