0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

കുറച്ചുനേരം എന്നെ നോക്കി നിന്നതിന് ശേഷം, അവൾ കുഞ്ഞുകാലുകൾ വെച്ച് പിച്ചവെച്ച് എന്റെ അടുത്തേക്ക് വന്നു.

​ഞാൻ അവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. ആ കുരുന്നുശരീരത്തിന്റെ ചൂടറിഞ്ഞപ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവളുടെ കുഞ്ഞിക്കവിളിൽ ഞാൻ പതുക്കെ ചുംബിച്ചു.  എന്റെ നഷ്ടങ്ങളെല്ലാം ഈ ഒറ്റ നിമിഷം കൊണ്ട് പടച്ചവൻ എനിക്ക് തിരിച്ചുതന്നതുപോലെ തോന്നി.

​

ഇതാത്ത ഇതുകണ്ട് അടുക്കളവാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. ഇന്നലെ എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന ആ ഭയവും അസ്വസ്ഥതയും ഇപ്പോൾ അവിടെയുണ്ടായിരുന്നില്ല.

പകരം, എന്നെയും മോളെയും നോക്കി വളരെ ആശ്വാസത്തോടെ അവർ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ തിരിച്ച് അവർക്കും ഒരു പുഞ്ചിരി നൽകി.

​കുറച്ചുകഴിഞ്ഞ് ഉമ്മറത്തെ കസേരയിൽ വന്നിരുന്ന് ചൂട് ചായ കുടിക്കുമ്പോൾ, മുറ്റത്തെ വെയിലിലേക്ക് നോക്കി ഞാൻ നെടുവീർപ്പിട്ടു. വീണുപോയിടത്തുനിന്നും എന്റെ ജീവിതം വീണ്ടും തളിർക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ആ പ്രഭാതം എന്നോട് മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി...

ഞാൻ അങ്ങനെ മുറ്റത്തെ കാഴ്ചകളും കണ്ട് ചായ കുടിച്ചുകൊണ്ട് ഉമ്മറത്ത് ഇരിക്കുമ്പോഴാണ് ഇക്ക അങ്ങോട്ടേക്ക് വന്നത്. ഇക്കയുടെ കയ്യിലും ഒരു ഗ്ലാസ് ചായ ഉണ്ടായിരുന്നു.

​ഇക്ക എന്റെ അടുത്തുള്ള കസേരയിലേക്ക് വന്നിരുന്നു. കുറച്ചുനേരം ഞങ്ങൾ ഒന്നും മിണ്ടാതെ ആ മുറ്റത്തേക്ക് തന്നെ നോക്കിയിരുന്ന് ചായ കുടിച്ചു. പണ്ട് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആ പഴയ ഉടക്ക് എല്ലാം അലിഞ്ഞു ഇല്ലാതെ ആകുന്നത്  ഞാൻ ആ നിശ്ശബ്ദതയിലും അറിയുന്നുണ്ടായിരുന്നു.

​ഇക്ക (മൗനം മുറിച്ചുകൊണ്ട് ചോദിച്ചു): "നന്നായി ഉറങ്ങിയോ ഡാ?"

​ഞാൻ: "ഉറങ്ങി ഇക്കാ... ഒരുപാട് കാലത്തിന് ശേഷം ഇന്നലെയാണ് ഒന്ന് സമാധാനമായി ഉറങ്ങിയത്."

​ഇക്ക ഒന്ന്

💬 Comments

View all comments