Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
വെയിലിലേക്ക് നോക്കി നിൽക്കുന്നതിനിടയിൽ മെല്ലെ കണ്ണുകൾ ഒന്നടച്ചു.
അപ്പോൾ വീണ്ടും ആ അജ്ഞാതമായ നീലവെളിച്ചം എന്റെ മുന്നിലേക്ക് വരുന്നതുപോലെ എനിക്ക് തോന്നി. ഇത്തവണ ആ വെളിച്ചത്തിൽ ഞാൻ കണ്ടത് ഒരുപാട് കളിപ്പാട്ടങ്ങളും, അതുപോലെ കുട്ടികൾക്കുള്ള വിലകൂടിയ സാധനങ്ങളുമായിരുന്നു.
ആ വെളിച്ചം എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി. എന്താണെന്ന് മനസ്സിലാക്കാൻ ഞാൻ കൂടുതൽ ശ്രദ്ധിച്ചു നോക്കിയെങ്കിലും പെട്ടെന്ന് അത് എന്റെ മുന്നിൽ നിന്നും മാഞ്ഞുപോയി.
ആ വെളിച്ചം എന്തിനാണ് എനിക്ക് കളിപ്പാട്ടങ്ങൾ കാണിച്ചുതന്നത്?
ഇവിടെയൊരു ടോയ് ഷോപ്പ് തുടങ്ങാനായിരിക്കുമോ അത് എന്നോട് ആവശ്യപ്പെടുന്നത്?
ആ ചിന്തകൾക്കിടയിൽ ഞാൻ പെട്ടെന്ന് അവളെ ഓർത്തുപോയി... ഷെറിൻ! അവൾക്ക് കളിപ്പാട്ടങ്ങൾ ഒരുപാട് ഇഷ്ടമായിരുന്നല്ലോ. കോഴിക്കോട്ടെ ആ ഫ്ലാറ്റിൽ അവൾക്കേറ്റവും പ്രിയപ്പെട്ടത് അവൾ ആ ടെഡിബെയർ ആയിരുന്നില്ലേ...
അവളുടെ ഓർമ്മകൾ വീണ്ടും എന്റെ മനസ്സിൽ വലിയൊരു വിങ്ങലായി. ഞാൻ മെല്ലെ തിരിഞ്ഞു. അബിയും അജുവും കടയുടെ ചുറ്റും നോക്കിക്കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ അവരോടായി ചോദിച്ചു:
ഞാൻ: "എടാ... നമുക്ക് ഇവിടെ ഒരു ബേബി ഷോപ്പ് തുടങ്ങിയാലോ? ബേബി ഡ്രസ്സും ബേബി ഐറ്റംസും ടോയ്സും മാത്രം കിട്ടുന്ന ഒരു ഷോപ്പ്..."
എന്റെ ആ ചോദ്യം കേട്ട് അവർ രണ്ടുപേരും അല്പനേരം അത്ഭുതത്തോടെ എന്നെ നോക്കി നിന്നു. കടയെക്കുറിച്ച് ഒരു ഐഡിയയും ഇല്ലാതിരുന്ന ഞാൻ പെട്ടെന്ന് ഇങ്ങനെയൊരു ആശയം പറഞ്ഞത് അവരെ ശരിക്കും അതിശയിപ്പിച്ചിരുന്നു.)
അബി : എടാ മൈരേ നീ ശെരിക്കും ബാംഗ്ലൂർ പഠിക്കാൻ പോയത് ആണോ..എവിടുന്നാ ഈ ഐഡിയ ഒക്കെ കിട്ടിയേ ഇതിന്റെ നേരെ അപ്പുറത്ത് ബാക്കിലായി വലിയ ഗൈനക്കോളജിക്കൽ
💬 Comments
View all comments