Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ഹോസ്പിറ്റലാണ് ഇവിടെ ഇങ്ങനെ ഒരു ഐഡിയ വർക്ക് ഔട്ട് ചെയ്യാമെന്ന് നിനക്ക് എങ്ങനെ മനസ്സിലായി..?
അബിയുടെ ആ ചോദ്യം കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി.
ഞാൻ പെട്ടെന്ന് കടയുടെ പിൻഭാഗത്തെ ജനലിലൂടെ പുറത്തേക്ക് നോക്കി.
അവൻ പറഞ്ഞത് സത്യമാണ്! ഈ കെട്ടിടത്തിന്റെ തൊട്ടുപിറകിലായി വലിയൊരു ഗൈനക്കോളജി ആശുപത്രിയുടെ വലിയ ബോർഡ് എനിക്ക് കാണാമായിരുന്നു.
വലിയൊരു തിരക്ക് ആ ആശുപത്രിയുടെ മുറ്റത്തുണ്ട്. അപ്പോഴാണ് ആ കടമുറിയുടെ യഥാർത്ഥ സാധ്യത എനിക്കും മനസ്സിലായത്.
ഞാൻ (വലിയ അത്ഭുതത്തോടെ): "സത്യമായിട്ടും എനിക്കിതൊന്നും അറിയില്ലായിരുന്നെടാ... ഞാൻ വെറുതെ ഒരു തോന്നലിന്റെ പുറത്ത് പറഞ്ഞതാ..."
അജു (ചിരിച്ചുകൊണ്ട് എന്റെ പുറത്തൊന്ന് അടിച്ചു): "അളിയാ... ഈ മൈരാന്നു ഒരു മാറ്റോം ഇല്ല പഴയ ത്തിലും കൂടുതൽ സ്ട്രോങ്ങ് ആയി ആണ് വരവ് ! അഞ്ചു വർഷം ഇരുട്ടറയിൽ കിടന്നിട്ടും നിന്റെ തലച്ചോറിന് ഒരു കുഴപ്പവുമില്ലല്ലോ. ഇവിടെയൊരു ബേബി ഷോപ്പ് തുടങ്ങിയാൽ അത് പച്ചപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!"
അവർ അത് എന്റെ ബിസിനസ്സ് ബുദ്ധിയാണെന്ന് കരുതി ആവേശത്തിലായപ്പോൾ, എന്റെ ചിന്തകൾ മുഴുവൻ വീണ്ടും ആ നീലവെളിച്ചത്തിലേക്കാണ് പോയത്. കണ്ണടച്ചപ്പോൾ എന്റെ മുന്നിൽ തെളിഞ്ഞ ആ കളിപ്പാട്ടങ്ങളും, ഈ ആശുപത്രിയും തമ്മിലുള്ള ബന്ധം...
ആ വെളിച്ചം വെറുമൊരു തോന്നലല്ലെന്നും, എന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താൻ എവിടെനിന്നോ എത്തിയതാണെന്നും എനിക്ക് ഉറപ്പായി.
അതിനുപിന്നിൽ ഷെറിന്റെ സ്നേഹമായിരിക്കുമോ? ഞാൻ പതുക്കെ കണ്ണുകളടച്ച് അവളോട് മനസ്സുകൊണ്ട് നന്ദി പറഞ്ഞു.
എന്റെ മുഖത്ത് വന്നിട്ടുള്ള ആ പഴയ തിളക്കവും സന്തോഷവും കണ്ട് അബിയും അജുവും പരസ്പരം നോക്കി ചിരിച്ചു.
അബി: "എന്തായാലും ഐഡിയ സൂപ്പർ
💬 Comments
View all comments