Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ആണ്. ഉപ്പയോട് നമുക്കിത് തന്നെ പറയാം.
ഇനി പണി തുടങ്ങാം.. എല്ലാം പെട്ടന്ന് ആവണം
ഞാൻ (വലിയൊരു ആവേശത്തോടെ): "അപ്പൊ ഫിക്സ് ചെയ്യുകയല്ലേ? നമുക്കിവിടെ തന്നെ തുടങ്ങാം!"
എന്റെ ആ വാക്കുകൾ കേട്ട് അവർ രണ്ടുപേരും സന്തോഷത്തോടെ എന്റെ കൈകളിൽ ചേർത്തുപിടിച്ചു. ശൂന്യതയ്ക്ക് ശേഷം, എന്റെ ജീവിതത്തിൽ കൃത്യമായൊരു പുതിയ ലക്ഷ്യം പിറക്കുകയായിരുന്നു...
ഞങ്ങൾ ആവേശത്തോടെ കടയുടെ ഷട്ടർ പൂട്ടി വീട്ടിലേക്ക് മടങ്ങി. എന്റെ മനസ്സിൽ മുഴുവൻ ആ ബേബി ഷോപ്പിനെക്കുറിച്ചുള്ള പ്ലാനുകളായിരുന്നു. ഒപ്പം, എന്റെ ജീവിതത്തിൽ പുതിയൊരു ലക്ഷ്യം കിട്ടിയതിന്റെ വല്ലാത്തൊരു സന്തോഷവും എനിക്കുണ്ടായിരുന്നു.
വീട്ടിലെത്തുമ്പോൾ ഉപ്പയും ഇക്കയും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങി വരുന്ന ഞങ്ങളുടെ മുഖത്തെ വലിയ സന്തോഷവും ആവേശവും കണ്ട് ഉപ്പ ചോദിച്ചു:
ഉപ്പ: "എന്താടാ മൂന്നാൾക്കും കൂടി ഇത്ര വലിയ സന്തോഷം? കട കണ്ടിട്ട് ഇഷ്ടപ്പെട്ടോ?"
ഞാൻ അബിയെയും അജുവിനെയും നോക്കി. അവർ എനിക്ക് തന്നെ പറയാൻ അവസരം നൽകിക്കൊണ്ട് ചിരിയോടെ നിന്നു.
ഞാൻ: "ഉപ്പാ... കട എനിക്ക് ഒരുപാട് ഇഷ്ടമായി. നമ്മൾ അവിടെ എന്ത് തുടങ്ങണം എന്നതിനെപ്പറ്റിയും ഞാനൊരു തീരുമാനമെടുത്തു."
ഇക്ക: "അത്ര പെട്ടെന്ന് തീരുമാനിച്ചോ? എന്ത് തുടങ്ങാനാ പ്ലാൻ?"
ഞാൻ: "അവിടെയൊരു ബേബി ഷോപ്പ് തുടങ്ങിയാലോ എന്നാ ഞാൻ ആലോചിക്കുന്നത്. കുട്ടികൾക്കുള്ള ഡ്രസ്സും കളിപ്പാട്ടങ്ങളും മാത്രം കിട്ടുന്ന ഒരു കട. ആ ബിൽഡിംഗിന്റെ തൊട്ടുപുറകിലായി വലിയൊരു ഗൈനക്കോളജി ആശുപത്രിയുണ്ടല്ലോ. അതുകൊണ്ട് തീർച്ചയായും ആ കട അവിടെ നന്നായി പോകും."
എന്റെ ആ വാക്കുകൾ കേട്ട് ഉപ്പയും ഇക്കയും ഒരു നിമിഷം അക്ഷരങ്ങൾ കിട്ടാതെ പരസ്പരം നോക്കി.
💬 Comments
View all comments