Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
കഴിഞ്ഞ കുറെ വർഷം ഒരു ഇരുട്ടറയിൽ സമനില തെറ്റി കിടന്നിരുന്ന എന്റെ തലച്ചോറിൽ നിന്ന് ഇത്ര കൃത്യമായൊരു ബിസിനസ്സ് പ്ലാൻ വന്നത് അവരെ ശരിക്കും അതിശയിപ്പിച്ചിരുന്നു. ഇക്ക ഓടിവന്ന് എന്റെ തോളിൽ ഇറുകെ പിടിച്ചു.
ഇക്ക: ഇത് പൊളിക്കും...!"
(ഉപ്പയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ഉപ്പ എന്റെ അടുത്തേക്ക് വന്ന് എന്റെ കൈകളിൽ ചേർത്തുപിടിച്ചു.
ഉപ്പ: (ഇടറിയ ശബ്ദത്തിൽ) "പടച്ചോന് സ്തുതി! മോനെ... നീ എന്ത് പറഞ്ഞാലും ഉപ്പ അതിന് കൂടെയുണ്ട്. നമുക്ക് നാളെ തന്നെ പണി തുടങ്ങാം. കടയിലേക്കുള്ള സാധനങ്ങളൊക്കെ എവിടുന്നാ എടുക്കേണ്ടത് എന്ന് l ഇപ്പൊത്തന്നെ അന്വേഷിച്ചു തുടങ്ങിക്കോളു"
സംസാരം കേട്ട് അടുക്കളയിൽ നിന്ന് ഉമ്മയും ഷമീമ താത്തയും ഉമ്മറത്തേക്ക് വന്നു. ഷമീമ താത്തയുടെ കയ്യിലിരുന്ന മോൾ എന്നെ കണ്ട് കൈകൾ നീട്ടി ചിരിച്ചു. ഞാൻ വേഗം അവളെ വാരിയെടുത്തു.
ഉമ്മ: "എന്താ എല്ലാവർക്കും കൂടി ഇത്ര വലിയ സന്തോഷം?"
ഉപ്പ ഉമ്മയോടായി എന്റെ ബിസിനസ്സ് ഐഡിയയെക്കുറിച്ച് പറഞ്ഞു. എന്റെ ഒരു ചെറിയ തീരുമാനത്തിൽ ആ വീടാകെ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. ഉമ്മ വന്ന് എന്റെ നെറ്റിയിൽ സ്നേഹത്തോടെ ഉമ്മ വെച്ചു.
എല്ലാം ശരിയായ വഴിയിലാണ് പോകുന്നതെന്ന തോന്നൽ എന്റെ ഉള്ളിൽ വലിയൊരു സമാധാനം നൽകി. എന്റെ പുതിയ യാത്രയിൽ എനിക്ക് കരുത്തായി ഈ കുടുംബവും കൂട്ടുകാരും ഒപ്പമുണ്ടെന്നത് എന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി...
മൂന്നു മാസത്തെ തുടർച്ചയായ ഓട്ടപ്പാച്ചിലിനൊടുവിൽ ആ ദിവസം വന്നെത്തി. ഞങ്ങളുടെ പുതിയ കടയുടെ ഉദ്ഘാടന ദിവസം. അബിയും അജുവും ഞാനും രാവും പകലും
💬 Comments
View all comments