Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
കഷ്ടപ്പെട്ടാണ് ഇത്രയും വേഗത്തിൽ കടയുടെ പണികളെല്ലാം തീർത്തത്.
ടൗണിലെ ആ കടമുറി ഇപ്പോൾ പൂർണ്ണമായും മാറിയിരുന്നു. കുട്ടികൾക്കുള്ള വർണ്ണപ്പകിട്ടാർന്ന ഉടുപ്പുകളും, പലവിധത്തിലുള്ള കളിപ്പാട്ടങ്ങളും കൊണ്ട് ആ മുറി നിറഞ്ഞിരുന്നു.
കടയുടെ മുൻവശത്ത് മനോഹരമായ അക്ഷരങ്ങളിൽ പുതിയൊരു ബോർഡ് വെച്ചിരുന്നു.
"Blue Moon baby Shop"
വർഷങ്ങളുടെ എന്റെ ഇരുണ്ട ജീവിതത്തിൽ നിന്ന് നിറങ്ങളിലേക്കുള്ള എന്റെ യാത്ര പോലെയായിരുന്നു ആ കടയുടെ രൂപമാറ്റ.
രാവിലെ തന്നെ ഉപ്പയും ഉമ്മയും ഷമീമ താത്തയും മോളും ഒക്കെ എത്തിയിരുന്നു. എന്റെ രണ്ട് വശത്തുമായി എന്റെ ഏറ്റവും വലിയ കരുത്തായ അബിയും അജുവും നിന്നു. എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു.
കടയുടെ മുന്നിൽ കെട്ടിയ റിബൺ മുറിക്കാൻ ഉപ്പ എനിക്ക് കത്രിക നീട്ടി. എല്ലാവരും എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ ആ കത്രിക വാങ്ങിയിട്ട് എന്റെ കയ്യിലിരുന്ന ഇക്കയുടെ മോൾക്ക് നേരെ പിടിച്ചു. എന്നിട്ട് അവളുടെ ആ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് ഞാൻ ആ റിബൺ മുറിച്ചു.
എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു. നിറകണ്ണുകളോടെ ഞാൻ ആ കടയിലേക്ക് വലതുകാൽ വെച്ച് കയറി. അവിടെയുള്ള ഓരോ കളിപ്പാട്ടങ്ങളിലേക്കും നോക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു.
ഞാൻ പതുക്കെ ചെന്ന് ആ ക്യാഷ് കൗണ്ടറിലെ കസേരയിൽ ഇരുന്നു. ഉപ്പയും ഉമ്മയും വന്ന് എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു. ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ തൊട്ടുപിറകിലെ ഗൈനക്കോളജി ആശുപത്രിയിൽ നിന്നും ഒരു ഗർഭിണിയായ സ്ത്രീയും ഭർത്താവും കടയിലേക്ക് വന്നു. ഞങ്ങളുടെ ആദ്യത്തെ കസ്റ്റമർ! അവർ വന്ന് ഒരു ചെറിയ കുഞ്ഞുടുപ്പും ഒരു വെളുത്ത ടെഡിബെയറും എടുത്തു.
💬 Comments
View all comments