Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ക്യാഷ് കൗണ്ടറിൽ വെച്ച് ആദ്യത്തെ വില്പന നടത്തുമ്പോൾ എന്റെ കൈകൾ നേരിയതായി വിറയ്ക്കുന്നുണ്ടായിരുന്നു. ആ വെളുത്ത ടെഡിബെയർ അവർക്ക് പാക്ക് ചെയ്ത് നൽകുമ്പോൾ എന്റെ മനസ്സിൽ ഷെറിന്റെ മുഖമായിരുന്നു. കോഴിക്കോട്ടെ ആ ഫ്ലാറ്റിൽ അവൾ നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന അതേപോലെയുള്ള ഒരു ടെഡിബെയർ... അവൾക്കേറ്റവും ഇഷ്ടമുള്ള സാധനങ്ങൾ വിൽക്കുന്ന ഒരു കടക്കാരനായി ഞാൻ മാറിയിരിക്കുന്നു!
അവർ സന്തോഷത്തോടെ സാധനങ്ങൾ വാങ്ങി പോകുമ്പോൾ, കടയുടെ ജനലിലൂടെ പുറത്തേക്ക് വന്ന ഇളംവെയിലിലേക്ക് ഞാൻ നോക്കി. ആ നീലവെളിച്ചം എനിക്ക് കാണിച്ചുതന്ന വഴി ശരിയായിരുന്നുവെന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു...
ടോയ് ഷോപ്പിലെ തിരക്കുകളും പുതിയ ജീവിതവുമായി ഏകദേശം ഒരു വർഷം വളരെ വേഗത്തിൽ കടന്നുപോയി. ഒരു വർഷത്തെ കഠിന പ്രയത്നത്തിനും ചിട്ടയായ ജീവിതത്തിനും ശേഷം, അന്ന് ഞങ്ങൾ വീണ്ടും ഡോക്ടറെ കാണാൻ പോയി.
എന്നെ വിശദമായി പരിശോധിച്ച ശേഷം വളരെ സന്തോഷത്തോടെയാണ് ഡോക്ടർ സംസാരിച്ചത്.
ഡോക്ടർ: "ഷാൻ... ഇനി താൻ ഇങ്ങോട്ട് വരണമെന്നില്ല. തന്റെ ബിസിനസ്സും കാര്യങ്ങളുമെല്ലാം വളരെ നന്നായി പോകുന്നുണ്ടെന്ന് ഉപ്പ പറഞ്ഞു. താനത് വളരെ ഭംഗിയായി ചെയ്യുന്നുമുണ്ട്. താനിപ്പോൾ ഒരു പേഷ്യന്റ് അല്ല, പൂർണ്ണമായും ഓക്കെയാണ്. ധൈര്യമായിട്ട് മുന്നോട്ട് പോവുക. ഇനി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം നമ്മൾ കണ്ടാൽ മതി."
ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ആശുപത്രിയിൽ നിന്നും വലിയൊരു ആശ്വാസത്തോടെ ഞങ്ങൾ കാറിൽ തിരികെ വരികയായിരുന്നു. ഞാൻ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഉമ്മ പുറകിലെ സീറ്റിലുണ്ടായിരുന്നു. കാർ മുന്നോട്ട് പോകുന്നതിനിടയിൽ ഉമ്മ പെട്ടെന്ന് എന്നോടായി ചോദിച്ചു:)
ഉമ്മ: "മോനു
💬 Comments
View all comments