0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

​അവൾ മെല്ലെ മുഖമുയർത്തി എന്നെ ഒന്ന് നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു നിഷ്കളങ്കതയുണ്ടായിരുന്നു.

മാതാപിതാക്കൾ നഷ്ടപ്പെട്ടതിന്റെ, ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള ആ കണ്ണുകൾ കണ്ടപ്പോൾ എനിക്കെന്തോ അവളെ വല്ലാതെ പരിചിതമുള്ളതുപോലെ തോന്നി.

​അപ്പോഴാണ് ഉപ്പ എന്നോട് ചോദിച്ചത്:

​ഉപ്പ: "ഷാൻ... നിങ്ങൾക്ക് രണ്ടുപേർക്കും കൂടി കുറച്ചുനേരം ഒന്ന് സംസാരിക്കണോ?"

സംസാരിക്കാനായി അടുത്തുള്ള ചെറിയൊരു മുറിയിലേക്ക് നടന്നു. എന്റെ മുൻപിൽ വളരെ പതുക്കെ, തലതാഴ്ത്തിയാണ് അവൾ നടന്നിരുന്നത്. അപ്പോഴാണ് ഞാൻ അവളെ കൂടുതൽ വ്യക്തമായി ശ്രദ്ധിച്ചത്.

​

വളരെ  ഒതുക്കം ഉള്ള ഒരു പ്രകൃതം. .ഒരു ഇളം നീല നിറത്തിലുള്ള ലളിതമായ ചുരിദാറായിരുന്നു വേഷം.പാകത്തിന് തടി.. ഒതുങ്ങി ഉൽക്ക നടത്തം ആണെങ്കിലും നല്ല ഷേപ്പ് ഉള്ള ബോഡി. തലവഴിയെ ഇട്ടിരുന്ന ഷാളിനുള്ളിലൂടെ അവളുടെ വെളുത്ത മുഖം കൂടുതൽ തിളങ്ങുന്നതായി എനിക്ക് തോന്നി.

​നെറ്റിയിലേക്ക് അലസമായി വീണുകിടക്കുന്ന കാർമുടിച്ചുരുളുകൾ. അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു. സങ്കടങ്ങളുടെ വലിയൊരു കടൽ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള, കൃഷ്ണമണികൾക്ക് നല്ല കറുപ്പുള്ള രണ്ട് വലിയ കണ്ണുകൾ.

ആ നേർത്ത ചുണ്ടുകളിൽ എന്തൊക്കെയോ ചോദിക്കാനുള്ള ഭയത്തിന്റെ ചെറിയൊരു വിറയൽ ഉണ്ടായിരുന്നു. മേൽ ചുണ്ടിൽ ചെറിയ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു.

കഴുത്തിൽ കിടന്നിരുന്ന നേരിയൊരു സ്വർണ്ണമാല  ആ ലളിതമായ വേഷത്തിന് വല്ലാത്തൊരു പൂർണ്ണത നൽകിയിരുന്നു. എന്തുകൊണ്ടോ, യാതൊരു ചമയങ്ങളുമില്ലാത്ത ആ നിഷ്കളങ്കമായ രൂപം എന്റെ മനസ്സിൽ വല്ലാത്തൊരു സമാധാനവും സ്നേഹവും നിറച്ചു.

അവളുടെ ആ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി നിന്നപ്പോൾ, എന്റെ ഭൂതകാലത്തിന്റെ വലിയ ഭാരം പെട്ടെന്ന് അവളുടെ മേൽ വെച്ചുകൊടുക്കാൻ എനിക്ക് തോന്നിയില്ല. ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചവളാണ്

💬 Comments

View all comments