0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

നൽകി.

​ഏകദേശം ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ കാർ ഒരു ചെറിയ വീടിനു മുൻപിൽ എത്തി അവിടെ പ്രായം ചെന്ന ഒരാൾ നിൽപ്പുണ്ടായിരുന്നു

വാതിൽക്കൽ നിഴൽ അനങ്ങിയതും ഒരു നേരിയ പാദസരത്തിന്റെ ശബ്ദം അടുത്തേക്ക് വന്നതും കേട്ട് ഞാൻ അങ്ങോട്ടേക്ക് നോക്കി.

അപ്പോൾ വലിയുപ്പ വീണ്ടും സംസാരിച്ചു തുടങ്ങി.

​വലിയുപ്പ: "മോനെ... നിന്റെ ഉപ്പ പറഞ്ഞ സത്യങ്ങളെല്ലാം എനിക്കറിയാമെങ്കിലും, അവൾക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. വളരെ ചെറുപ്പത്തിൽ തന്നെ അവളുടെ ഉപ്പയും ഉമ്മയും ഒരു അപകടത്തിൽ മരിച്ചുപോയതാ. പിന്നെ ഈ വലിയുപ്പ മാത്രമായിരുന്നു അവൾക്ക് എല്ലാം. അനാഥത്വത്തിന്റെ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു വളർന്ന കുട്ടിയാ അവൾ. ഞാൻ കൂടി പോയാൽ അവൾക്കു ആരും ഇല്ല.. നിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഞാനായിട്ട് അവളോട് ഒന്നും പറഞ്ഞിട്ടില്ല. അത് മോൻ തന്നെ അവളോട് പറയണം..."

​അദ്ദേഹം അത് പറഞ്ഞു നിർത്തിയതും അവൾ ആ മുറിയിലേക്ക് വന്നതും ഒരുമിച്ചായിരുന്നു. വളരെ ലളിതമായൊരു വേഷം.

മുഖത്ത് യാതൊരു ചമയങ്ങളുമില്ല. പതുക്കെ തലതാഴ്ത്തി നടന്നുവന്ന അവൾ ഉമ്മയുടെ അടുത്തായി നിന്നു.

ഉമ്മ വളരെ സ്നേഹത്തോടെ അവളുടെ കൈകൾ ചേർത്തുപിടിച്ചു.

​ഞാൻ അവളെ തന്നെ നോക്കി

പാകത്തിന് ഉയരവും തടിയും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി

വലിയുപ്പയുടെ വാക്കുകൾ ഓർത്തപ്പോൾ എനിക്ക് ലഭിച്ച ആശ്വാസം അപ്പോഴേക്കും മാഞ്ഞുപോയിരുന്നു. വീണ്ടും എന്റെ നെഞ്ചിടിപ്പ് കൂടി.

കാരണം അവൾക്കിതൊന്നും അറിയില്ലല്ലോ! സത്യങ്ങൾ അറിയുമ്പോൾ അവൾ എന്നെ എങ്ങനെയാകും നോക്കിക്കാണുക? എന്നെ സ്വീകരിക്കുമോ അതോ വെറുക്കുമോ?

പക്ഷെ ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് എന്തോ ഒരു ഇഷ്ട്ടം അവളോട് തോന്നി..

💬 Comments

View all comments