Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. പക്ഷേ, ആ സന്തോഷം എന്റെയുള്ളിൽ ഒട്ടും ഉണ്ടായിരുന്നില്ല.
ഉമ്മ തന്ന പുതിയൊരു ഷർട്ട് ധരിച്ച് ഞാൻ യാന്ത്രികമായി കാറിൽ കയറി. ഉപ്പയായിരുന്നു കാർ ഓടിച്ചിരുന്നത്. മുൻസീറ്റിൽ ഉപ്പയുടെ കൂടെ ഉപ്പാന്റെ ഫ്രണ്ടും ഇരിന്നു . ഞാൻ ഉമ്മയുടെ കൂടെ പുറകിലെ സീറ്റിലും. എന്റെ മനസ്സിന്റെ അവസ്ഥ അറിഞ്ഞിട്ടാകണം, അബിയും അജുവും തൽക്കാലം കൂടെ വരുന്നില്ലെന്ന് പറഞ്ഞിരുന്നു.
കാർ പതുക്കെ വീടിന്റെ പടിയിറങ്ങി മുന്നോട്ട് നീങ്ങി.
യാത്രയിലുടനീളം ആരും കാര്യമായി ഒന്നും സംസാരിച്ചില്ല. ഉപ്പയും ഫ്രണ്ടും എന്തൊക്കെയോ ചെറിയ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ ജനലിലൂടെ പുറത്തേക്ക് ഓടിമറയുന്ന കാഴ്ചകളിലായിരുന്നു. കാർ മുന്നോട്ട് പോകുന്തോറും എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
എന്റെ മനസ്സിൽ മുഴുവൻ അവളായിരുന്നു... ഇന്ന് ഞാൻ കാണാൻ പോകുന്ന, എനിക്ക് തീർത്തും അപരിചിതയായ ആ പെൺകുട്ടി. അവളോട് എന്താണ് പറയേണ്ടത്?
എന്റെ ഇരുണ്ട ഭൂതകാലം ഞാൻ അവളോട് തുറന്നു പറയണമോ? അഞ്ചു വർഷം ഇരുട്ടറയിൽ ചങ്ങലകളിൽ കഴിഞ്ഞ ഒരുവനാണ് ഞാനെന്ന സത്യം അറിഞ്ഞാൽ അവൾക്ക് എന്നെ ഉൾക്കൊള്ളാൻ കഴിയുമോ? അതോ പേടിയോടെയും വെറുപ്പോടെയും എന്നെ നോക്കുമോ?
അതിലുപരി, എന്റെ ഉള്ളിൽ ഇപ്പോഴും ഷെറിന്റെ ഓർമ്മകൾ ബാക്കിയുണ്ട്. അവൾക്കായി മാറ്റിവെച്ച എന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടിക്ക് സ്ഥാനം നൽകാൻ എനിക്ക് കഴിയുമോ?
ഈ ചോദ്യങ്ങളെല്ലാം എന്റെ തലച്ചോറിനെ വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. എന്റെ മുഖത്തെ അസ്വസ്ഥതയും ഭയവും കണ്ടിട്ടാകണം, ഉമ്മ എന്റെ കൈകളിൽ മുറുകെ പിടിച്ചു. ഒന്നും പേടിക്കാനില്ല എന്ന് പറയുന്നതുപോലെയുള്ള ആ സ്പർശം എനിക്ക് ചെറിയൊരു ആശ്വാസം
💬 Comments
View all comments