Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
കഴിയുന്നുണ്ടായിരുന്നില്ല.
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി. ഒന്നിനും മറുപടി പറയാതെ ഒഴിഞ്ഞുമാറി നടക്കുന്ന എന്നെ ഒടുവിൽ ഉമ്മ നേരിട്ട് പിടികൂടി. ഒരു ദിവസം ഉമ്മ വളരെ ഗൗരവത്തിൽ എന്നോട് പറഞ്ഞു:)
ഉമ്മ: "ഷാൻ... ഈ വരുന്ന ഞായറാഴ്ച നമ്മളൊരു പെണ്ണുകാണാൻ പോവുകയാണ്. നല്ലൊരു കുട്ടിയാ. ഉപ്പയുടെ സുഹൃത്ത് വഴി വന്ന ആലോചനയാ. നീ എന്തായാലും വരണം."
ഞാൻ ഞെട്ടലോടെ ഉമ്മയെയും ഉപ്പയെയും മാറിമാറി നോക്കി. ഉപ്പയും ഉമ്മയുടെ ആ തീരുമാനത്തിനൊപ്പം തന്നെയാണെന്ന് ഉപ്പയുടെ മുഖത്തുനിന്നും എനിക്ക് മനസ്സിലായി.
ഞാൻ: "ഉമ്മാ... എനിക്കിപ്പോ..."
എനിക്ക് വാക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഞാൻ എന്തുപറയാനാണ് വരുന്നതെന്ന് മുൻകൂട്ടി അറിഞ്ഞതുപോലെ ഉപ്പ അതിനിടയിൽ കയറി പറഞ്ഞു:)
ഉപ്പ: "നീ വെറുതെ ഓരോന്ന് ഓർത്ത് പേടിക്കണ്ട മോനെ. നീ പോയി ആ കുട്ടിയെ ഒന്ന് കാണുകയെങ്കിലും ചെയ്യ്. നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് വേണ്ടെന്നു വെക്കാം. അത്രയല്ലേ ഉള്ളൂ."
അവരുടെ ആ വാക്കുകൾക്ക് മുന്നിൽ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഈ മൂന്നു വർഷം എനിക്കുവേണ്ടി എല്ലാം അനുഭവിച്ച അവരുടെ കണ്ണുകളിലെ ആ വലിയ പ്രതീക്ഷ കണ്ടപ്പോൾ, വീണ്ടും അവരെ സങ്കടപ്പെടുത്താൻ എന്റെ മനസ്സ് അനുവദിച്ചില്ല. ഒന്നും മിണ്ടാതെ, വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന ചിന്തയോടെ ഞാൻ തലകുലുക്കി സമ്മതിച്ചു.
പക്ഷേ, ആ ഞായറാഴ്ച അടുക്കുംതോറും എന്റെ ഉള്ളിലെ ഭയം കൂടിക്കൂടി വരികയായിരുന്നു. അവളെ നേരിൽ കാണുമ്പോൾ എന്താണ് സംസാരിക്കേണ്ടത്? എന്റെ സത്യങ്ങൾ ഞാൻ അവളോട് തുറന്നു പറയണമോ? മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി ഞാൻ ആ ഞായറാഴ്ചയ്ക്കായി കാത്തിരുന്നു...
ഞായറാഴ്ച രാവിലെ തന്നെ വീട്ടിൽ വലിയ ഒരുക്കങ്ങളായിരുന്നു.
💬 Comments
View all comments