Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
നെഞ്ചിടിപ്പും ഒരുപോലെ ഉണ്ടായിരുന്നു.
ഉച്ചയോടെയാണ് ഷോറൂമിൽ നിന്ന് ആ കോൾ വന്നത്.
"സാർ, നിങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ഡെലിവറിക്ക് റെഡിയാണ്, വന്ന് എടുത്തോളൂ..."
ആ സന്തോഷവാർത്ത കേട്ട പാടെ ക്ലാസ്സ് കഴിഞ്ഞു ഞങ്ങൾ രണ്ടുപേരും കൂടി നേരെ ആ ഷോറൂമിലേക്ക് വെച്ചുപിടിച്ചു. തിളങ്ങുന്ന പുതിയ ബ്ലാക്ക് നിറത്തിലുള്ള ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് മുന്നിൽ ഞങ്ങളെയും കാത്ത് കിടപ്പുണ്ടായിരുന്നു. ഞാൻ ഉടനെ ഫോണെടുത്ത് ഉമ്മാക്ക് വീഡിയോ കോൾ ചെയ്ത് വണ്ടിയുടെ ഫോട്ടോയും ലൈവ് വിശേഷങ്ങളും ഒക്കെ കാണിച്ചുകൊടുത്തു. ഉമ്മയ്ക്കും നല്ല സന്തോഷം.
ഷോറൂമിലെ പേപ്പർ വർക്കുകളും ചെറിയ ഫോർമാലിറ്റികളുമൊക്കെ കഴിഞ്ഞ് സെയിൽസ്മാൻ താക്കോൽ എന്റെ കയ്യിൽ തന്നു.
ആ നിമിഷത്തിൽ വല്ലാത്തൊരു അഭിമാനവും ആവേശവും തോന്നി. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ചെറുതായി മുന്നോട്ട് എടുത്തപ്പോൾ പിന്നിൽ ഷെറിൻ സന്തോഷത്തോടെ കയറിയിരുന്നു.
"കൊള്ളാമല്ലോ ഡാ ... വണ്ടി ലുക്ക് വൈസ് സൂപ്പറാണ്!"
അവൾ എന്റെ തോളിൽ മുറുകെപ്പിടിച്ചുകൊണ്ട് ആവേശത്തോടെ പറഞ്ഞു.
നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ ആ പുതിയ ഇലക്ട്രിക് സ്കൂട്ടറിൽ ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ചു. ഇനി കോളേജിലേക്കും സിറ്റിയിലെ ആവശ്യങ്ങൾക്കുമൊക്കെയുള്ള യാത്രാപ്രശ്നങ്ങൾക്ക് പൂർണ്ണമായൊരു പരിഹാരമായി.
ഫ്ലാറ്റിന്റെ താഴെ വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്ത് മുകളിലേക്ക് കയറുമ്പോൾ, കോഴിക്കോടൻ ജീവിതത്തിൽ ഞങ്ങളുടെ സ്വാതന്ത്ര്യം ഒന്നുകൂടി ഉറപ്പിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ രണ്ടുപേരും.
ഫ്രഷ് ആയി ഞാൻ ടീവി ഓൺ ചെയ്തു
യൂട്യൂബിൽ
"ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ
പൂവാടി തേടി
പറന്നു നടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടി അലഞ്ഞു
💬 Comments
View all comments