0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

ഞാൻ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇടയ്ക്ക് അവൾ മുഖമുയർത്തി നോക്കുമ്പോൾ എന്റെ നോട്ടം കണ്ട് വീണ്ടും നാണത്തോടെ കണ്ണ് താഴ്ത്തും. അവളുടെ ആ നാണംകുണുങ്ങിയുള്ള ചിരി കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.

ഡിന്നർ കഴിഞ്ഞതിന് ശേഷം, ഞാൻ എന്റെ കസേര അവൾക്കരികിലേക്ക് നീക്കിയിട്ടു. എന്നിട്ട് ടേബിളിലിരുന്ന അവളുടെ വലതുകൈ പതുക്കെ എന്റെ കൈക്കുള്ളിലേക്ക് എടുത്തു. ആ തണുപ്പിലും അവളുടെ വിരലുകൾക്ക് നല്ല ചൂടുണ്ടായിരുന്നു. ഞാൻ ആ വിരലുകളിൽ പതുക്കെ തലോടി.

"ഇക്കാ ..." വളരെ നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു.

"എന്താ ഫാബിയാ..." ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

"താങ്ക്സ്... എന്നെ ഇത്രയും സ്നേഹിക്കുന്നതിന്... ഈ മനോഹരമായ രാത്രിക്ക്..." അവളുടെ ശബ്ദം നേരിയതായി വിറയ്ക്കുന്നുണ്ടായിരുന്നു. അത് അതിയായ സന്തോഷം കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി.

ഞാൻ ഒന്നും മിണ്ടാതെ അവളുടെ ആ കൈപ്പത്തി എന്റെ ചുണ്ടുകളോട് ചേർത്ത് വെച്ച് മൃദുവായി ഒന്ന് ചുംബിച്ചു.

എന്നിട്ട് അവളെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. കോടമഞ്ഞ് പെയ്യുന്ന ആ മൂന്നാർ രാത്രിയിൽ, മെഴുകുതിരി വെളിച്ചത്തിന് സാക്ഷിയായി ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ ഒന്നാവുകയായിരുന്നു. യാതൊരുവിധ സങ്കടങ്ങളുമില്ലാത്ത,

മെഴുകുതിരി വെളിച്ചത്തിലെ ആ ഡിന്നറിന് ശേഷം ഞങ്ങൾ റൂമിലെ ബാൽക്കണിയിൽ വന്നിരുന്നു. പുറത്ത് കോടമഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

തണുത്ത കാറ്റിന്റെ നേരിയൊരു മൂളൽ അല്ലാതെ വേറെ ശബ്ദങ്ങളൊന്നുമില്ല. ഞാൻ കസേര അവളുടെ കുറച്ചുകൂടി അടുത്തേക്ക് നീക്കിയിട്ട്, അവളുടെ രണ്ട് കൈകളും എന്റെ കൈക്കുള്ളിൽ ഭദ്രമായി പിടിച്ചു.

ആ കൊടും തണുപ്പിലും അവളുടെ കൈകൾക്ക് നല്ല ചൂടുണ്ടായിരുന്നു.

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. മുൻപുണ്ടായിരുന്ന പകയോ സങ്കടമോ അല്ല, എന്നോടുള്ള പ്രണയവും വല്ലാത്തൊരു വിശ്വാസവും മാത്രമായിരുന്നു ആ കണ്ണുകളിൽ.

"ഫാബിയാ..." ഞാൻ പതുക്കെ വിളിച്ചു.

അവൾ എന്റെ മുഖത്തേക്ക് നോക്കി.

"എന്നോട് ക്ഷമിക്കണം..." ഞാൻ പറഞ്ഞു തുടങ്ങിയതും അവൾ പെട്ടെന്ന് അവളുടെ വിരലുകൾ കൊണ്ട് എന്റെ ചുണ്ടുകൾ പൊത്തി. അവളുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു.

"വേണ്ട ... ഇനി അങ്ങനെയൊന്നും പറയരുത്," അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. "സത്യത്തിൽ ഞാനല്ലേ മാപ്പ് പറയേണ്ടത്? സത്യമെന്താണെന്ന് പോലും അറിയാതെ, നിങ്ങളെ എത്രമാത്രം ഞാൻ വെറുത്തു... മനസ്സുകൊണ്ട്

💬 Comments

View all comments