0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 910

സൗന്ദര്യമില്ല എന്നറിഞ്ഞു തന്നെ പ്രണയിച്ചവൻ കാര്യത്തോടടുത്തപ്പോൾ സ്ത്രീധനം ചോദിച്ചിരിക്കുന്നു. എന്തിനാണ് നിങ്ങൾ പ്രണയിക്കുന്നത് പിന്നെ ? കാശും സമ്പത്തും ജോലിയും ഒക്കെ ഉള്ള പെൺകുട്ടിയെ തപ്പിയാണോ പ്രണയിക്കുന്നെ ? കണ്ടാൽ ഒരിഷ്ടം അടുപ്പം തോന്നുന്നവരെ അല്ലെ പ്രണയിക്കുന്നത് . ആ പ്രണയം അവർ സാമ്പത്തികമില്ല സ്വന്തം ജാതിയല്ല മതമല്ല എന്നൊക്കെയുള്ള കാര്യത്തിൽ മാറുമോ ? വിഷ്ണു പ്രണയിച്ചിട്ടുണ്ടോ ? ഓ ..ഇല്ല ... ശെരി .. പ്രണയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?'''

ദേവിയെ പോലെയുള്ള ഒരു സുന്ദരിയെ ആണെങ്കിൽ എപ്പോഴേ ഞാൻ പ്രണയിച്ചിരുന്നെനേ ...ഞാൻ മനസ്സിൽ പറഞ്ഞു .

"' വിഷ്ണു ആ പെൺകുട്ടിയെ കണ്ടോ ? ആ ഗ്രീൻ ഡ്രസ്സ് "'' വിൻഡോ സീറ്റിൽ മൂന്നു പെൺകുട്ടികളിൽ ഒരുത്തിയെ കാണിച്ചു ദേവി എന്റെ നേരെ നോക്കി . ഞാനവളെ നോക്കി . അവളുടെ രണ്ടു കൂട്ടുകാരികളും കലപിലാന്നു സംസാരിക്കുന്നു . ഇവളാകട്ടെ അവരെ ഇടക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും മൊബൈലിലാണ് കൂടുതൽ ശ്രദ്ധ . അവൾ അതിവേഗത്തിൽ ആരോടോ ചാറ്റ് ചെയ്യുന്നു . നല്ല സുന്ദരിപ്പെണ്ണ് . ബോയ് ഫ്രണ്ടിനോടാവാം

"' ഊമയാണാ പെൺകുട്ടി . അവളൊരാളെ പ്രണയിക്കുന്നുണ്ട് .അവനോടാണ് ചാറ്റ് . അവൾക്ക് സംസാരിക്കാൻ പറ്റില്ലല്ലോ .വിഷ്ണു അവളെ ഇപ്പോൾ കണ്ടു . ഇഷ്ടപ്പെട്ടു പ്രണയിക്കാൻ ഒരു ഇഷ്ടം ... പക്ഷെ ഞാനവൾ ഊമയാണെന്ന് പറഞ്ഞത് കൊണ്ടാ ഇഷ്ടം ഇല്ലാതാകുമോ ? ചിലപ്പോൾ പ്രായോഗികമായി ചിന്തിച്ചാൽ ഒരു പക്ഷെ ഇഷ്ടപ്പെടില്ലായിരിക്കാം ""

"' ദേവി പ്രണയിച്ചാണോ വിവാഹം കഴിച്ചത് ?''' ഒരു മറു ചോദ്യമായിരുന്നു എനിക്കവരോട് ചോദിയ്ക്കാൻ ഉണ്ടായിരുന്നത്

💬 Comments

View all comments