Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
"" എന്തായാലും കുഴപ്പമില്ല .. പക്ഷെ പൈസ ഞാൻ കൊടുക്കും "' ഞാൻ പോക്കറ്റിൽ നിന്ന് പൈസ എടുക്കാൻ നീട്ടിയപ്പോൾ അവർ തടഞ്ഞിട്ട് അൻപതിന്റെ ഒരു നോട്ട് എടുത്തു കൊടുത്തു . അയാൾ അത് കണ്ണിൽ വെച്ചിട്ട് ധൃതിയിൽ ചായാ കോഫീ എന്ന് ഉറക്കെ വിളിച്ച് നടന്നു നീങ്ങി.
"' അയാൾ ബാലൻസ് തന്നില്ലല്ലോ "''
"' വേണ്ടായെന്നു ഞാൻ പറഞ്ഞിട്ടുണ്ട് . അയാൾക്ക് ഭാര്യയില്ല . മൂന്ന് പെൺപിള്ളേരാണുള്ളത് ""'
ഞാനവരെ ഒട്ടൊരത്ഭുതത്തോടെ നോക്കി . വിവാഹമൊന്നും കഴിച്ചിട്ടില്ലായെങ്കിലും രണ്ടു കുട്ടികൾ ഉള്ള ഒരു ശരാശരി ദമ്പതികളുടെ വരവുചിലവുകൾ കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ അവരനുഭവിക്കുന്ന ടെൻഷനും മറ്റും ഒട്ടനവധി സുഹൃത്തുക്കളുടെ ജീവിതാനുഭവത്തിൽ നിന്നെനിക്കറിയാം . ആ സമയത്തിവർക്ക് ഒൻപത് മക്കൾ . കെട്ടിയോൻ വീൽ ചെയറിൽ . അയാളുടെ ചികിത്സയും മരുന്നിനും തന്നെ നല്ല പൈസ വേണ്ടി വരുമായിരിക്കും .. പിന്നെ കുട്ടികളുടെ പഠന ചിലവ് ഒക്കെ . അപ്പോഴാണ് രണ്ടു ചായ കഴിഞ്ഞുള്ള പൈസ അവർ ടിപ്പായി കൊടുക്കുന്നത് .
"'എന്താ ആലോചിക്കുന്നേ ?'''
അവരുടെ ചോദ്യമാണ് ചിന്തയിൽ നിന്നുണർത്തിയത് .
"' ഹേ ... ഒൻപതും രണ്ടും പതിനൊന്നു പേരടങ്ങുന്ന നിങ്ങളുടെ കുടുംബച്ചിലവുകൾക്കിടയിൽ നിന്നയാൾക്ക് മുപ്പത് രൂപ കൊടുക്കുമ്പോൾ ...""'
"' അതിലും കൂടുതൽ ആവശ്യം ഉണ്ടാകും അയാൾക്ക് . അയാൾ ആദ്യം എനിക്ക് ചായ തന്നാണ് കച്ചവടം തുടങ്ങാറ് "'
"' അതെന്താ അങ്ങനെ ? അപ്പോൾ ദേവി എന്നും ഈ ട്രെയിനിൽ ഉണ്ടാകുമോ ?''' ചോദിക്കുമ്പോൾ ഇടക്കൊക്കെയെങ്കിലുമീ ട്രെയിനിൽ വരണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു . അവരുമൊത്തുള്ള സമയം എനിക്ക് ഒരു പോസറ്റീവ് എനർജി നൽകിയിരുന്നു എന്നതാണ് സത്യം . പിന്നെ അവരുടെ ഐശ്വര്യം തുളുമ്പുന്ന മുഖവും നുണക്കുഴിയും കാണുക എന്നതും
"' മിക്കവാറും ഉണ്ട് . ചിലപ്പോൾ ഇല്ല ... ഉണ്ടെങ്കിൽ തന്നെ ഞാൻ ഈ രണ്ടു കമ്പാർട്ട്മെന്റിൽ ആണ് മിക്കവാറും ""
നന്നായി ... ഇനി കയറുമ്പോൾ എന്റെ ദേവിയെ അന്വേഷിച്ചു നടക്കേണ്ടല്ലോ .....എന്റെ ദേവി ... ശ്ശെ .. എന്താണ്
💬 Comments
View all comments