Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
ഞാനൊന്നമ്പരന്നു
"' അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടില്ല ..... സോറി ഞാൻ പേര് ചോദിയ്ക്കാൻ മറന്നു "''
"'ദേവയാനി "''
ദേവയാനി ......നല്ല പേര് .ദേവി മുഖത്തിന്റെ ഐശ്വര്യം കാണുമ്പോൾ ദേവിയെന്നാണ് വിളിക്കാൻ തോന്നുക
"' ദേവീ ...ഞാൻ അങ്ങനെയല്ല ചിന്തിച്ചത് . സ്വന്തം കാലിൽ നിൽക്കുന്ന ഏത് പെൺകുട്ടിയെയും എനിക്കിഷ്ടമാണ് .അങ്ങനെയുള്ളവരെ ആണ് കൂടുതൽ ഇഷ്ടവും . ദേവി എന്ത് ചെയ്യുന്നു ?'''' മനസ്സിൽ തോന്നിയ ദേവി എന്ന പെരിങ്ങനെ തന്നെയാണ് വായിൽ നിന്നും വീണത് . അത് കേട്ടപ്പോൾ അവരുടെ മുഖത്തുണ്ടായ ചെറിയൊരു സന്തോഷം ഞാൻ കാണുകയും ചെയ്തു .
""' ഞാൻ ഒരു ഇൻഷുറൻസ് ഏജന്റ് ആണ് . """
എറണാകുളത്താനോ വർക്ക് ചെയ്യുന്നേ ? വീട് പാലക്കാടും ?'''
"' വീട് ഒറ്റപ്പാലം .. എറണാകുളത്ത് ഒരു ക്ലയന്റിനെ കാണാൻ പോയതാണ് .""''
"' ഒറ്റപ്പാലത്തുനിന്നും ക്ലയന്റിനെ കാണാൻ എറണാകുളം വരെ . അപ്പോൾ ദേവിക്ക് നല്ല ഹോൾഡുണ്ടല്ലോ പബ്ലിക്കിന്റെ ഇടയിൽ ""'
"'അത് വേണമല്ലോ . അല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലല്ലോ . വിഷ്ണുവിനെ ഇപ്പോൾ ഞാൻ പരിചയപ്പെട്ടു . വിഷ്‌ണുവിന്റെ ഏതെങ്കിലും ഒരു ഫ്രണ്ടിന് എന്നെകൊണ്ടാവശ്യമുണ്ട് . അയാളുടെ വീട് തിരുവനന്തപുരത്ത് .അപ്പോൾ ഞാൻ തിരുവനന്തപുരം വരെ പോയില്ലേ പറ്റൂ ""'
"'അത് ശെരിയാണ് . ദേവിയുടെ ഹസ് ? പിള്ളേർ ?''''
"' ഹസിനിപ്പോൾ സുഖമില്ലാതെ ഇരിക്കയാണ് . ചെറിയൊരാക്സിഡന്റ് . ഇപ്പോൾ എഴെട്ടു കൊല്ലമായി .വീൽചെയറിലാണ് . മക്കളുണ്ട് ഒൻപത് പേര് . നാലാണും അഞ്ച് പെണ്ണും ""'
💬 Comments
View all comments