Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
കത്തി വെക്കുന്നു, ചീട്ട് കളിക്കുന്നു അങ്ങനെ പലതും .
അടുത്ത ബോഗിയിലേക്ക് പോകണോ ? എല്ലായിടത്തും കാഴ്ചകൾ ഇത് തന്നെയാവും . തൃശൂർ എത്തുമ്പോൾ കുറച്ചുപേർ ഇറങ്ങും . അതിലും കൂടുതൽ ആളുകൾ കയറും .
ഇന്ന് എറണാകുളത്ത് തന്നെയായിരുന്നു കറക്കം മുഴുവൻ . തനിക്ക് വേണ്ടത് ഒന്നും കിട്ടിയില്ല . ഒടുങ്ങിവിൽ ബൈക്ക് സ്റ്റേഷനിൽ വെച്ച് വന്ന ട്രെയിനിൽ കയറി . ഇനി എന്ത് ? എങ്ങോട്ട് ? അറിയില്ല .
ചാലക്കുടി അടുക്കുന്നു . വാതിൽക്കലേക്ക് കുറച്ചു പേര് നീങ്ങുന്നുണ്ട് . അകത്തേക്ക് കയറി നിന്നു . അപ്പഴാണ് അവരുടെ അടുത്തിരുന്ന പെൺകുട്ടികൾ രണ്ടും എഴുന്നേൽക്കുന്നത് കണ്ടത് . ഉടനെ അവിടെ ഇരുന്നു . അവരുടെ അടുത്തിരിക്കുന്നതിന് അനുവാദം ഒന്നും ചോദിക്കണ്ട ആവശ്യമില്ല . എന്നിരുന്നാലും ഒന്ന് ചോദിച്ചേക്കാം . അത് വഴി ഒന്ന് പരിചയപ്പെടാമല്ലോ അവരെ
"' എക്സ്ക്യൂസ് മീ ... ഞാൻ ഇവിടെയിരുന്നോട്ടെ
''' തീർച്ചയായും "' മനോഹരമായ ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു . എന്നിട്ട് വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു .
ചാലക്കുടിയെത്തിയിരിക്കുന്നു . യാത്രക്കാർ ഇറങ്ങുന്നുണ്ട് അതിലേറെ പേര് കയറാൻ കാത്തിരിക്കുന്നു . വാതിൽക്കലേക്ക് തോളിൽ ലെതർ ബാഗും ചെവിയിൽ ഇയര്ഫോണും തിരുകി വേഗതയിൽ നടക്കുന്ന ആളെ ഞാൻ കൈ കാണിച്ചു വിളിച്ചു . ""' ഗുരുവേ ""'
"' അഹ് ..രാജാവേ ..എങ്ങോട്ടാ ... ദേ വരുന്നു കേട്ടോ "' പറഞ്ഞിട്ട് അദ്ദേഹം സ്പീഡിൽ വാതിൽക്കലേക്ക് നടന്നു .
രാജാവെന്നു കേട്ടാൽ ആവും ആ
💬 Comments
View all comments