Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
...സാധാരണ അങ്ങനെ അല്ലെ ... എന്താ നിങ്ങൾ പത്രപ്രവർത്തകർക്ക് അതുപോലും അറിയില്ലന്നുണ്ടോ ?''' അവരുടെ കണ്ണുകളിൽ കുസൃതി
"' ഒരുപക്ഷെ . ...പക്ഷെ ഞാൻ അത്കൊണ്ടല്ല കേട്ടോ .. മനസ്സിനിണങ്ങിയ ഒരു പെണ്ണിനേയും കണ്ടില്ല ..അത് കൊണ്ടാണ് "'
"' ഇന്നേ വരെ ? ... അതെന്താ അത്രക്കും സൗന്ദര്യബോധം ഉണ്ടോ രാജാവിന് ?' ''
"' വിഷ്ണു ...അങ്ങനെ വിളിച്ചാൽ മതി ... സൗന്ദര്യബോധം ...അങ്ങനെയൊന്നില്ല . അത് ആ പെൺകുട്ടിയുടെ ജീവിതം പോലെയാവും .ഞാൻ കാണുന്ന സൗന്ദര്യം മുഖത്തല്ല . എന്റെ മനസ്സിലാണ് .. ഒരു പക്ഷെ എനിക്കിഷ്ടപ്പെടുന്ന കുട്ടിയെ താങ്കൾക്ക് ഇഷ്ടപ്പെട്ടുവെന്നു വരില്ല .. ചിലപ്പോൾ മിക്ക ആളുകൾക്കും ""
അവരുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളിലേക്ക് നോക്കി ഞാൻ തുടർന്നു
"" ഒരു പെണ്ണിന്റെ ഏതെങ്കിലും ഒരു ഘടകം ആവാം നമുക്ക് ഇഷ്ടപ്പെടുക... അതൊരുപക്ഷെ അവളുടെ കണ്ണുകൾ ആവാം.. മുടി ആവാം ചുണ്ടുകൾ.. മുഖം ....അതും അല്ലെങ്കിൽ അവളുടെ പെരുമാറ്റം ആവാം. അത് നമ്മുടെ മനസ്സിന്റെ പോലെയിരിക്കില്ലേ""
""തീർച്ചയായും വിഷ്ണു... എന്നിട്ടിതെ വരെ അങ്ങനെയൊരുവളെ കണ്ടെത്തിയില്ലെ ..മോശം"" നുണക്കുഴി വീണ്ടും വിരിഞ്ഞു
"'വിഷ്ണുവിനു കറുത്ത പെൺകുട്ടികളെ ആണോ ഇഷ്ടം ?'''
""അതെന്താ അങ്ങനെ .ചോദിച്ചേ ?'''
"" ചിലപ്പോൾ വിഷ്ണുവിന് കറുത്ത നിറമുള്ളവരെ ആവും ഇഷ്ടം. കൂടുതലാളുകൾക്കും കറുത്തവരെ ഇഷ്ടമില്ലലോ "'
""' ആര് പറഞ്ഞു ...""'
"" കറുപ്പിനേഴഴകല്ലേ എന്നല്ലേ പറഞ്ഞു വരുന്നത് . നിങ്ങൾ എഴുത്തുകാർക്ക് കറുപ്പിനഴകുണ്ട് . പക്ഷെ കാര്യത്തിലേക്ക് വരുമ്പോൾ കറുത്തവരെ പറ്റില്ല ""'
ഞാനവരെ ഒന്ന്
💬 Comments
View all comments