Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]
ഉത്തരവാദിത്തം അല്ലേ. ഞാൻ നോക്കിക്കോളാം." അവൾ സന്തോഷത്തോടെ പറഞ്ഞു. അത് കേട്ടപ്പോൾ സുധീറിന് സന്തോഷമായി. നിറഞ്ഞു വന്ന മിഴികൾ സുധീറിൽ നിന്ന് ഒളിപ്പിച്ച് നൂറ വാഹിദിനെ ഒരു നോട്ടം നോക്കി. അവൻ ഭവമേതമില്ലാതെ അവളെയൊന്നു നോക്കി പോകാനായി എഴുന്നേറ്റു.
"താങ്ക്സ് രമ്യ. ഇവിടെ സാറിന് കുറച്ചു താത്പര്യം ഉള്ള ഒരാൾ ണ്ടായിരുന്നു. ബട്ട് ആള് ചുമ്മാ വഴക്കുണ്ടാക്കുന്നു, സാറിനെ അത്ര പിടിച്ചില്ല ന്ന് തോന്നുന്നു. അത് കൊണ്ടാ ബുദ്ധിമുട്ടിക്കേണ്ടി വന്നത്. ക്ഷമിക്കണം ട്ടോ." സുധീർ നൂറയെ കേൾപ്പിക്കാനായി രമ്യയോട് പറഞ്ഞു.
"ഇട്സ് ഓൾറയ്റ്റ് സാർ. ഞാനെന്ന പൊയ്ക്കോട്ടേ. സാർ പറഞ്ഞാൽ മതി." രമ്യ അനുവാദത്തിന് കാത്തു നിന്നു.
വേണ്ട, ഞാൻ കൊണ്ടുപോയിക്കോളാം. ആവശ്യം ണ്ടെങ്കിൽ രമ്യയെ വിളിക്കാം." നൂറയുടെ ശബ്ദം നേർത്തു. അവൾക്ക് കാരണമാറിയാത്ത ദുഃഖം തോന്നി. തന്റെയുള്ളിൽ തനിക്ക് വളരെ പ്രിയപ്പെട്ടതായി എന്തോ ഒന്ന് വളർന്നു വരുന്നതായി അനുഭവപ്പെടുന്നതും എന്നാൽ അതിനൊരു ഉത്തരമില്ലാത്ത ചോദ്യം തന്റെയുള്ളിൽ ഉയർന്നു വരുന്നതും അവളറിഞ്ഞു. അവൾക്ക് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. വാഹിദിനും സുധീറിനും അവളുടെ അവസ്ഥ മനസ്സിലായി. അവർ പരസ്പരം നോക്കി ചിരിച്ചു.
പക്ഷേ നൂറ ജോലിത്തിരക്കിൽ മുഴുകിയതിനാൽ വാഹിദ് പുറത്തേക്ക് പോയതോ രമ്യ അവനെ ഡ്രൈവിംഗ് ഇന്സ്ടിട്യൂട്ടിൽ കൊണ്ട് പോയതോ ഒന്നും അറിഞ്ഞില്ല. അവൻ സുധീറിനോട് താൻ ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ സുധീർ രമ്യയെ വിളിച്ചു കാര്യം പറഞ്ഞു. അവൾ കാറിന്റെ താക്കോൽ വാങ്ങി വാഹിദിന്റ കൂടെ പുറത്തേക്കിറങ്ങി അവനെയും കൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് പോയി.
അധ്യായം 5
നരച്ച ആകാശത്ത് പതുക്കെ കാർമേഘങ്ങൾ വഴിതെറ്റി വന്നത് പോലെ
💬 Comments
View all comments