0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63.2K

ധ്വനിയും അയാളുടെ മാമാന്റെ വീഴ്ച കണ്ടിട്ട് അവള്‍ക്ക് കഠിനമായി വേദനിച്ച പോലെയാണ് അവളുടെ ഹൃദയത്തിൽ കൈ വച്ചുകൊണ്ട്‌ ദയയോടും സങ്കടത്തോടും അവളുടെ മാമനെ നോക്കി നടുങ്ങി നിന്നത്.

അയാളുടെ തല ശെരിക്കും നിലത്തിടിച്ച് പന്ത് പോലെ മുകളിലേക്ക് ചെറുതായി തെറിച്ച ശേഷം പിന്നെയും നിലത്തിടിച്ച് കിടന്നു. അയാളുടെ ചന്തിയും മുതുകും പൊളിഞ്ഞ് ചിതറി പോകുന്നത് പോലത്തെ അടിയാണ് കിട്ടിയത്.

“അമ്മേ……!!” അയാള്‍ വേദന കാരണം തൊണ്ട കീറി ഒരിക്കൽ അലറി. എന്നിട്ട്  ശ്വാസം കിട്ടാതെ കുറേനേരം അയാള്‍ എന്തൊക്കെയോ പരാക്രമം കാണിച്ചു. ശേഷം ബോധം പോയത് പോലെ അയാള്‍ അനങ്ങാതെ കിടന്നു.

ഹോ, ഇത്രത്തോളം അല്ലെങ്കിലും ഇതേ പോലത്തെ വേദന ഞാൻ ഒരിക്കൽ അനുഭവിച്ചതാണ്. പക്ഷേ ഭാഗ്യത്തിന്‌  എന്റെ തല ഞാൻ എങ്ങനെയോ പൊക്കി പിടിച്ചിരുന്നത് കൊണ്ട്‌ മാത്രം ഇയാള്‍ക്ക് കിട്ടിയത് പോലത്തെ അടി എന്റെ തലയ്ക്ക് കിട്ടിയില്ല. ശെരിക്കും ഞാൻ അനുഭവിച്ചതിന്റെ മൂന്നിരട്ടി വേദനയാണ് ഇപ്പോൾ അയാള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്നറിയാം.

പുറന്തലയിൽ ഇങ്ങനത്തെ അടി കിട്ടിയാൽ പ്രശ്നമാണ്, പക്ഷേ അയാളുടെ തല ചെറുതായി മാത്രം പൊട്ടി കുറച്ച് രക്തം പുറത്തേക്ക്‌ വന്നത് കണ്ടപ്പോ എനിക്ക് കുറച്ച് സമാധാനമായി. അകത്ത് ബ്ലോക്ക് സംഭവിച്ചാല്‍ മാത്രമാണ് വലിയ പ്രശ്നം ഉണ്ടാവുക. പക്ഷേ ഇപ്പൊ ചെറിയ പൊട്ടൽ ഉണ്ടായിരുന്നാൽ പോലും, അയാള്‍ക്ക് എഴുന്നേല്‍ക്കാനും സംസാരിക്കാനും കഴിയുമെങ്കിൽ പേടിക്കേണ്ട കാര്യമില്ല.

ഞാൻ അയാളെ തന്നെ സൂക്ഷിച്ച് നോക്കി നിന്നു. വേണ്ടിവന്നാൽ താല്‍ക്കാലികമായി കൊടുക്കാനുള്ള മരുന്നൊക്കെ എന്റെ വണ്ടിയില്‍ ഉള്ളത് കൊണ്ട്‌ പേടിയില്ല.

പക്ഷേ ധ്വനി നല്ല പേടിയോടെ അയാളെ നോക്കി

💬 Comments

View all comments