0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.7K

മിസ്സ് സ്നേഹത്തോടെ പറഞ്ഞു.

“ഓക്കെ ചേച്ചീസ്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ശെരി അപ്പൊ, തിരികെ വന്നിട്ട് വിളിക്കാം, കാണാം.” ഞാൻ യാത്ര പറഞ്ഞു.

“എടാ, പറ്റുമെങ്കില്‍—,” മിസ്സ് പെട്ടന്ന് ആലോചിക്കും പോലെ ഒന്ന് നിര്‍ത്തി. “ ജിനു, നി വിചാരിച്ചാൽ, എത്ര ബിസിയാണെങ്കിലും, തീർച്ചയായും നിനക്ക് കോൾ ചെയ്യാനൊക്കെ പറ്റും, അതുകൊണ്ട്‌ നിര്‍ബന്ധമായും ഇക്കിടക്ക് ഞങ്ങളെ നി വിളിച്ചിരിക്കണം. ബൈ.” ഇതിൽ ഒരു കോംപ്രമൈസും ഇല്ലെന്ന പോലെ അധികാരപൂർവ്വം മിസ്സ് പറഞ്ഞു.

“അതേ ഗോള്‍ഡേച്ചി പറഞ്ഞത് തന്നെയാണ്‌ എനിക്കും പറയാനുള്ളത്. നിന്റെ തിരക്കിനിടയില്‍ ഞങ്ങൾ എപ്പോഴും വിളിച്ച് തടസ്സപ്പെടുത്തില്ല, പക്ഷേ വല്ലപ്പോഴും ഞങ്ങൾ വിളിക്കുമ്പോ നി ഞങ്ങളുടെ കോൾ അറ്റൻഡ് ചെയ്തിരിക്കണം. അതുപോലെ ഞങ്ങളോടുള്ള നിന്റെ ഈ ബാലിശമായ പിണക്കവും മര്യാദയ്ക്ക് മാറ്റിയേക്ക്. അപ്പൊ ഓക്കെ ഡാ, ബൈ കുട്ടാ.” നിത്യ ടീച്ചറും അധികാരപൂർവ്വം പറഞ്ഞു.

എന്നിട്ട് അവരുടെ കോൾ കട്ടായി.

ഞാൻ ഒരു നെടുവീര്‍പ്പോടെ തലയാട്ടി. കഴിഞ്ഞ നാലഞ്ച്‌ ദിവസത്തിനിടയ്ക്ക് ഞങ്ങൾ മൂന്ന്‌ പേരുടെ ഇടയിലും ഒരുപാട്‌ മാറ്റങ്ങൾ വന്നിരിക്കുന്നു. ഗോള്‍ഡ മിസ്സും നിത്യ ടീച്ചർക്കും എന്റെ മേലുള്ള സ്വാധീനം വര്‍ധിച്ചിരിക്കുന്നു. ചില കാര്യങ്ങൾ അവർ എന്നോട് ഡിമാന്റ് ചെയ്യുന്നു. അവരോടുള്ള എന്റെ സ്വാതന്ത്ര്യവും വല്ലാതെ വര്‍ധിച്ചിരിക്കുന്നു. എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് അവരുടെ അദൃശ്യ വേരുകൾ ആഴ്ന്നിറങ്ങി വളരുകയാണ്. അതുപോലെ തന്നെയാണ് ഞാനും അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു പോയെന്ന ഒരു ഫീലിംഗ് എനിക്കുണ്ടായി.

എന്തുതന്നെയായാലും ഈ കാര്യങ്ങളൊക്കെ ഒരു സുഖമായിട്ടാണ് എന്റെ മനസ്സിൽ പടർന്നു കേറിയത്. ആ സുഖം തന്ന സന്തോഷത്തില്‍ ഞാൻ പുഞ്ചിരിച്ചു.

💬 Comments

View all comments