Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
ഭയവും വേദനയും അച്ഛൻ വക വെച്ചതേയില്ല. ആദ്യം കൈ കൊണ്ടും, കൈയിൽ കിട്ടുന്നതൊക്കെ ഉപയോഗിച്ചും ഞങ്ങളെ അടിച്ച ശേഷം മെഴുകുതിരി ഉപയോഗിച്ചും സിഗരറ്റ് ഉപയോഗിച്ചും, പിന്നെ ചെറിയ കമ്പിയോ, സ്പൂണോ, കരണ്ടിയോ തീയില്‍ വച്ച് പഴുപ്പിച്ച ശേഷം ഞങ്ങളുടെ ദേഹത്തൊക്കെ വച്ച് പൊള്ളിച്ച് ചിരിച്ച് സന്തോഷിക്കുന്ന ഭ്രാന്തനായി.. ചെകുത്താനായി അച്ഛൻ മാറിയിരുന്നു. അയാളെ സ്നേഹിച്ചു പോയ കുറ്റത്തിന് മാസങ്ങളോളം അമ്മ അതൊക്കെ സഹിച്ചത്. പക്ഷേ എന്നെകൊണ്ട് സഹിക്കാൻ കഴിഞ്ഞില്ല… അമ്മ എനിക്ക് തന്ന ധൈര്യത്തിൽ മാത്രമാണ് ഞാനും എങ്ങനെയോ സഹിക്കാൻ പഠിച്ചത്.
“പക്ഷേ ഒരു ദിവസം എന്നോടുള്ള ക്രൂരത കൂടി കൂടി പോകുന്നുണ്ടായിരുന്നു, അതിന്റെ ദൈര്‍ഘ്യം നീണ്ടു കൊണ്ട് പോയി. പോരാത്തതിന് അച്ഛൻ എന്റെ ഡ്രെസ്സൊക്കെ വലിച്ചുകീറി എന്നെ പൂര്‍ണ നഗ്നയായി നിര്‍ത്തി കൊണ്ട് ദേഹം മുഴുവനും പൊള്ളിക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ ഞാൻ അലറിയലറി കരഞ്ഞു കൊണ്ട് അച്ഛന്റെ ക്രൂരതയിൽ നിന്നും രക്ഷപ്പെടാനായി വീട്ടിനകത്ത് തന്നെ നഗ്നയായി ഓടി ഒളിച്ച് കൊണ്ടിരുന്നു. പക്ഷേ അച്ഛൻ എന്നെ വിടാതെ ടോർച്ചർ ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ അതൊന്നും സഹിക്കാൻ കഴിയാതെ അമ്മയുടെ സമനില പോലും തെറ്റിപ്പോയി. അന്നേരം അമ്മയുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്ന് കാണുകയുള്ളു. എന്റെ അമ്മ അടുക്കളയിലേക്ക് ഓടി പോയി വെട്ടുകത്തി എടുത്തുകൊണ്ട് വന്നിട്ട് അച്ഛനെ തലങ്ങും വിലങ്ങും വെട്ടി. അച്ഛന്റെ അലര്‍ച്ച കേട്ട് കരയുകയും ചിരിക്കുകയും ചെയ്തു കൊണ്ടാണ് അച്ഛൻ ചാവുന്നത് വരെ അമ്മ നിർത്താതെ വെട്ടി, വെട്ടി കൊന്നത്. എന്നിട്ട് അമ്മയും സ്വന്തം കഴുത്തറുത്ത് ജീവനൊടുക്കി. ആ സംഭവം കണ്ടുനിന്ന
💬 Comments
View all comments