0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.5K

കാലും കുടഞ്ഞു.

അന്നേരം ആ ബ്രോക്കര്‍ ധൃതിയില്‍ എന്റെ അടുത്തേക്ക് വന്നിട്ട് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

“ഇനിയെങ്കിലും ഈ ടെനൻസി എഗ്രിമെന്റ് സൈൻ ചെയ്യൂ സാർ.” അയാള്‍ ഹിന്ദിയില്‍ പറഞ്ഞിട്ട് ഡോക്യുമെന്റ്സ് എന്റെ നേര്‍ക്ക് നീട്ടി.

ഈ ഡോക്യുമെന്റ്സിന്റെ സോഫ്റ്റ് കോപ്പി എനിക്ക് ദിവസങ്ങള്‍ക്ക് മുമ്പേ വാട്സാപ്പിൽ അയച്ചു തന്നിരുന്നത് കൊണ്ട്‌ എല്ലാ വിവരങ്ങളും ഞാൻ നേരത്തെ വായിച്ചു മനസ്സിലാക്കിയായിരുന്നു. ഓൺലൈൻ മുഖേനെ സൈൻ ചെയ്യാൻ കഴിയുമായിരുന്നെങ്കിലും ഞാൻ സൈൻ ചെയ്യാതെ കുറച്ച് അഡ്വാന്‍സ് പേമെന്റ് മാത്രമാണ് ചെയ്തിരുന്നത്. ബ്രോക്കർ ഫീസും പകുതി മാത്രമാണ് കൊടുത്തത്. ബാക്കി പേമെന്റും ബ്രോക്കർ ഫീസും നേരിട്ട് വന്ന് വില്ല കണ്ടതിനു ശേഷം കൊടുക്കാമെന്നാണ് ഞാൻ പറഞ്ഞത്. ആദ്യം ബ്രോക്കർ സമ്മതിച്ചില്ല. അപ്പൊ ഞാൻ വേറെ ബ്രോക്കറെ നോക്കി വേറെ വില്ല അറേഞ്ച് ചെയ്തോളാമെന്ന് പറഞ്ഞപ്പോ അയാള്‍ സമ്മതിച്ചു.

“ആദ്യം ഈ വില്ല മുഴുവനും നേരിട്ട് കണ്ടു പരിശോധിച്ച ശേഷം ഞാൻ സൈൻ ചെയ്യാം.” അയാള്‍ നീട്ടിയ ഡോക്യുമെന്റ്സ് സ്വീകരിച്ചു കൊണ്ട്‌ ഞാനും ഹിന്ദിയില്‍ പറഞ്ഞപ്പോ അയാള്‍ വലുതായി പുഞ്ചിരിച്ചു.

“അപ്പോ എല്ലാം നോക്കി കണ്ടാലേ ഈ വില്ലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിശ്വസിക്കു, അല്ലെ..?” അയാള്‍ ഗൗരവത്തിൽ ചോദിച്ചു.

അപ്പോ ജെസ്സി അസ്വസ്ഥതയോടെ എന്റെ ഇടതു കൈയിൽ പിടിച്ചുകൊണ്ട് എന്നോട് ചേര്‍ന്നു നിന്നു. മറ്റുള്ളവരും എന്റെ അടുത്തു വന്ന് നിന്നു.

“ശെരിയാണ്, കണ്ടാലേ വിശ്വസിക്കു. ഇല്ലെങ്കില്‍ നേരത്തെ ഈ വില്ലക്ക് ഡാമേജ് വല്ലതും സംഭവിച്ചിട്ടുണ്ടായിരുന്നെങ്കിൽ അതൊക്കെ എന്റെ തലയിൽ വരില്ലേ..?” തിരിച്ച് ഞാനും ഗൗരവത്തിൽ പറഞ്ഞു. അപ്പൊ അയാളുടെ ഗൗരവം മാറി

💬 Comments

View all comments