Chapter Title : മൗനരാഗം 1 [sahyan]
… വേദ ഫുൾ കലിപ് മോഡ് ഓൺ
ഹിരൻ പോയ പോലെ ഓടി തിരിച്ചു വന്നു
എടാ ഓടി വാടാ അവിടെ പൊരിഞ്ഞ അടിയാടാ
ആര്……????????
ദീപിക മേനോനും എബിയും ആയിട്ട്
അച്ചു വാടാ ആ കൊച്ചിനെ രക്ഷിക്കണം കൂട്ടത്തിൽ ആ എബിക് രണ്ടു കൊടുക്കണം കൊറേ ദിവസായി ഇന്നെങ്കിലും അവന്റെ പെണ്ണുങ്ങളെ കാണുമ്പോഴുള്ള സൂക്കേട് മാറ്റികൊടുക്കണം ടോണി എന്നേം വിളിച്ചോണ്ട് ഓടി
അവിടെ ചെന്നപ്പോ പൊടി പാറുന്ന അടി ബട്ട് വാങ്ങുന്നത് മൊത്തം എബിയും ഗാങ്ങുമാണ് മാണ്..
“എന്തെടാ നിനക്ക് രക്ഷിക്കണ്ടേ..???”” ഞാൻ ടോണിയോട് ചോദിച്ചു
അവന്റെ കണ്ണ് ഇപ്പൊ തള്ളി പുറത്താണ്...അവന്റെ മാത്രമല്ല ബാക്കി എല്ലാത്തിന്റേം അവസ്ഥ സെയിം
അമ്മാതിരി അടിയാണ് ദീപിക അവിടെ എബിക്കും ഗാങിനും കൊടുക്കുന്നെ
എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല കാരണം എബി ഇവളെ റാഗ് ചെയാണെന്നു പറഞ്ഞപ്പോൾ ഞാൻ ഇതു പ്രതീക്ഷിച്ചതാണ്….
ഇരുമ്പിന്റെ കസേര മടക്കി അവരുടെയൊക്കെ പുറത്ത് പൊറോട്ടയടിക്കുന്ന പോലെ ഒരു ദയയിലാത്ത അടി കണ്ടുനിന്ന ടോണിക്ക് വരെ അവന്മാരോട് പാവം തോന്നി എല്ലാം ഒരു പിശുക്കും കാണിക്കാതെ വാങ്ങിച് കൂട്ടുണ്ട് ഇന്നിം തല്ലിയാല്‍ ചിലപ്പോ അവന്മാരിലാരെലും തട്ടിപ്പോവാൻ ചാൻസ് ഉണ്ട് അതോണ്ട് ഞാൻ പിടിച്ചു മാറ്റാൻ ചെന്നു
ദീപിക മതി നിർത്തു അവളെ പിന്നിൽ നിന്നും പിടിച്ചത് മാത്രം ഓർമ്മയുണ്ട്
********************
പിന്നെ കണ്ണ് തുറക്കുമ്പോൾ തലക്കു മുകളിൽ ഫാൻ കെടന്നു കരഞ്ഞു കറങ്ങുണ്ട് കൂട്ടിനു അപ്പുറത്ത് ഇരുന്നു വേദുവും കരയുന്നുണ്ട്
ബാക്കിയുള്ളോർ ഒക്കെ തലങ്ങും വിലങ്ങും നിൽക്ക ഇരിക്ക അങ്ങനൊക്കെ
ന്താ ഇപ്പൊ ണ്ടായേ
💬 Comments
View all comments