Chapter Title : മൗനരാഗം 1 [sahyan]
ജോൺ സാമുവല്‍ ന്റെയും ജയശ്രീ മേനോന്റെ ഒറ്റ പുത്രൻ....
അതെ അച്ഛനും അമ്മയും ഒരു പഴയ കോളേജ് പ്രണയത്തിന്റെ ബാക്കിപത്രം ആണ് സത്യക്രിസ്ത്യാനി ആയ ഒരു തീപ്പൊരി സഖാവിനെ പ്രേമിച്ച ഒരു
മേനോത്തി കൊച്ചു ... സ്വന്തം അച്ഛനെയും വലിയ കുടുംബത്തെയും എല്ലാം ഉപേക്ഷിച്ചു എന്റെ പപ്പേടെ കൂടെ ഇറങ്ങിതിരിച്ചതും പിന്നീട്അങ്ങോട്ടുള്ള ജീവിതവും ഒക്കെ 'അമ്മ ഇപ്പോഴും പറയാറുണ്ട് പപ്പയ്ക്ക് എല്ലാം പാർട്ടിയായിരുന്നു പാർട്ടിക്ക് വേണ്ടിയായിരുന്നു ജീവിച്ചത് ഒടുവിൽ പാർട്ടിക്കാർ തന്നെ പപ്പയെ രക്തസാക്ഷിയാക്കിയപ്പോൾ നഷ്ട്ടം ഞങ്ങൾക്കും മാത്രമായിരുന്നു.. നാലുവയസുമാത്രം പ്രായമുള്ള എന്നെയും ചേർത്ത് ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന അമ്മക്ക് പിന്നീട് അങ്ങോട്ട് താങ്ങായി ഉണ്ടായിരുന്നത് എന്റെ അമ്മാവൻ ആയ്യിരുന്നു അമ്മേടെ ചേട്ടൻ എന്റെ അച്ഛന്റെ സ്ഥാനത്തു ഞാൻ കാണുന്നതും ബഹുമാനിക്കുന്നതുമായ മനുഷ്യൻ.. ഇക്കണ്ട കാലമത്രയും അമ്മയോ അമ്മാവനോ എന്നോട് ഒന്നും നിര്ബന്ധിച്ചിട്ടില്ല നിനക്കു ഇഷ്ടമുള്ളത് ചെയ്യു എന്നാണ് പറഞ്ഞിട്ടുള്ളത് അതോണ്ട് തന്നെയാണ് MBA കഴിഞ്ഞു നല്ല ജോലി കിട്ടിയിട്ടും മലയാളം സാഹിത്യത്തിനോടുള്ള അഭിനിവേശം കാരണം ഇവിടെ വന്ന് MA എടുത്തത് എന്റെ തീരുമാനങ്ങള്‍ൾ ഒരിക്കലും എന്നെ കൈ വിട്ടിട്ടില്ല കാരണം ഞാൻ ഇവിടെ ഒരു പക്ഷെ വന്നിട്ടില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം ആയിപോയെന്നെ ഒരു കൊല്ലം മാത്രം അടുപ്പം ഉള്ളതെങ്കിലും ഒരു യുഗ ത്തിന്റെ ആത്മബന്ധം തോന്നിപ്പിക്കുണ്ട് ഇവർ ഓരോരുത്തരും
ഇ കോളേജ് വിടുമ്പോൾ കൂടുതലും ഇവർ ആയിട്ടുള്ള ഇ നിമിഷങ്ങൾ ആവും ഞാൻ മിസ് ചെയ്യാ.. MA ക്ക് ജോയിൻ ചെയ്യുമ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല ഇ കോളേജ്ഉം ഇവരും
💬 Comments
View all comments