0%

Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]

Author : Lechu Read All Parts 38.9K

ചിരിച്ചു.

Aryan:“ഇപ്പോൾ ചോദിച്ചിട്ട് എന്തിനാ?”

Malavika:“പറയണം.”

Aryan:“വളരെ.”

മാളവിക ഒന്നും പറയാതെ പുഞ്ചിരിച്ചു.

Malavika:“ശരി… ഇനി ഞാൻ പഠിക്കാം.”

Aryan:“Okay. പക്ഷേ പഠിച്ചിട്ട് എന്നെ മറക്കരുത്.”

Malavika:“അത് പറ്റില്ലെന്ന് നിനക്കറിയില്ലേ?”

അവൾ പുസ്തകത്തിലേക്ക് തിരിഞ്ഞു. ഫോൺ screen-ൽ Aryan-ൻ്റെ പുഞ്ചിരി മാത്രം അവൾക്ക് കാണാമായിരുന്നു.

കുറച്ച് നേരം പഠിച്ച ശേഷം മാളവികയെ അമ്മ താഴെ നിന്ന് വിളിച്ചു.

അമ്മ:“മാളു… ഭക്ഷണം കഴിക്കാൻ വാ.”

Malavika:“ദാ വരുന്നു അമ്മേ.”

അവൾ ഫോൺ എടുത്ത് Aryan-ന് ഒരു ചെറിയ message അയച്ചു.

Malavika:“ഞാൻ food കഴിക്കാൻ പോകുവാ. കുറച്ച് കഴിഞ്ഞ് വരാം.”

Aryan:“Okay. പോയിട്ട് വാ.”

മാളവിക താഴേക്ക് ചെന്നപ്പോൾ കുഞ്ഞ് അമ്മയുടെ അടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മാളവിക:“അമ്മേ, ഇവൾ ഉറങ്ങിയില്ലേ ഇതുവരെ?”

അമ്മ:“എവിടെ ഉറങ്ങാൻ? നിന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.”

മാളവിക കുഞ്ഞിനെ എടുത്ത് കവിളിൽ ഒരു ഉമ്മ കൊടുത്തു.

മാളവിക:“അയ്യോ… അമ്മയെ വിട്ടിട്ട് എന്നെ അന്വേഷിച്ചോ?”

അമ്മ:“നീ വന്നാൽ പിന്നെ എന്നെ വേണ്ടല്ലോ.”

അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

അച്ഛൻ:“നിങ്ങൾ രണ്ടുപേരും കൂടി അവളെ spoil ചെയ്യരുത്.”

മാളവിക:“അച്ഛാ, നിങ്ങൾ ഇന്ന് കോളേജിൽ വന്നതിൻ്റെ reason ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല.”

അച്ഛൻ:“എനിക്ക് ആ ഭാഗത്തേക്ക് ഒരു ചെറിയ കാര്യമുണ്ടായിരുന്നു. അതുകൊണ്ട് നിന്നെയും കൂട്ടിക്കൊണ്ടുപോകാമെന്ന് വിചാരിച്ചു.”

മാളവിക:“അത് പറയാൻ ഒരു message അയച്ചാൽ പോരായിരുന്നോ? ഞാൻ പേടിച്ചുപോയി.”

അച്ഛൻ:“എന്തിനാ പേടിക്കുന്നത്?”

മാളവിക:“ഒന്നുമില്ല…”

അമ്മ ഇടയിൽ ചിരിച്ചു.

അമ്മ:“നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കാതെ ആദ്യം ഭക്ഷണം കഴിക്ക്.”

മാളവിക എല്ലാവരോടും സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി. കുഞ്ഞ് ഇടയ്ക്കിടെ അവളുടെ plate-ലേക്ക് നോക്കി കൈ നീട്ടുകയായിരുന്നു.

മാളവിക:“ഇവൾക്കും വേണോ?”

💬 Comments

View all comments