0%

Chapter Title : മഴവാതിൽ [കത്തനാർ]

Author : കത്തനാർ Read All Parts 81.5K

നിമിഷം അവളെ നോക്കി നിന്നു.

അവൾ ആരാണെന്ന് അവന് അറിയില്ലായിരുന്നു.

തറവാട്ടുമായി എന്ത് ബന്ധമാണെന്നും അറിയില്ല.

“ഇവിടെ വരൂ!”

അവൻ വിളിച്ചു.

പക്ഷേ മഴയുടെ ശബ്ദത്തിൽ അവൾ അത് കേട്ടില്ല.

വീണ്ടും വിളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായ അവൻ, തന്റെ കയ്യിലെ കുട തുറന്നു നനഞ്ഞ പേപ്പറുകൾ വാരികൂട്ടുന്ന ദേവുവിന്റെ അടുത്തുവന്നു അവൾക്കു കുട ചൂടിക്കൊടുത്തു.

ഇപ്പോൾ അവൾ തല ഉയർത്തി നോക്കി.

ആ കണ്ണുകൾ ആദ്യമായി അവനെ കണ്ടു.

ദേവിക.

അരവിന്ദിന് ആ പേര് ഇപ്പോഴും അറിയില്ലായിരുന്നു.

പക്ഷേ ആ നിമിഷം അവന്റെ മനസ്സിൽ എന്തോ പതിഞ്ഞു.

ഒരു നിമിഷം അവൾ അവിടെ തന്നെയിരുന്നു.

പിന്നെ പുസ്തകങ്ങളും പേപ്പറുകളും എടുത്തു നെഞ്ചോടു ചേർത്തുപിടിച്ചു എണീറ്റു.

അവൻ അവളെ വരാന്തയിലേക്ക് നയിച്ചു.

വരാന്തയിലെത്തിയപ്പോൾ അവൾ ശ്വാസംമുട്ടുകയായിരുന്നു.

മുടിയിൽ നിന്ന് വെള്ളം കവിളുകളിലൂടെ ഒഴുകി.

ആദ്യം അവൾ കൈയിലുണ്ടായിരുന്ന പുസ്തകങ്ങളിലേക്ക് നോക്കി.

പിന്നെ അവന്റെ മുഖത്തേക്ക്.

ദേവികയ്ക്ക് അവനെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. ചിത്രങ്ങളിൽ കണ്ട മുഖം, മീനാക്ഷിയമ്മയും പാറുവും പറഞ്ഞ കഥകളിലെ അച്ചു. പക്ഷേ നേരിൽ ആദ്യമായാണ് കാണുന്നത്.

“നന്ദി.”

അത് മാത്രമാണ് അവൾ പറഞ്ഞത്.

അരവിന്ദ് അവളുടെ കൈയിലെ പുസ്തകങ്ങളിലേക്ക് നോക്കി.

“ഇതൊക്കെ എന്താണ്?”

“കോളേജിലെ പുസ്തകങ്ങളാണ്.”

“ഇത്ര മഴയത്ത് കോളേജിൽ നിന്ന് വരികയായിരുന്നോ?”

“അല്ല...”

അവൾ അല്പം മടിച്ചു.

“ലൈബ്രറിയിൽ നിന്ന്.”

“നിങ്ങൾ...?”

അവൻ ചോദിക്കാൻ തുടങ്ങിയതും അടുക്കളഭാഗത്ത് നിന്ന് ഒരു ശബ്ദം കേട്ടു.

“ദേവു!”

മീനാക്ഷിയായിരുന്നു.

ദേവിക ഉടൻ തിരിഞ്ഞുനോക്കി.

“അമ്മ വിളിക്കുന്നു.”

അവൾ പറഞ്ഞു.

പോകാനായി തിരിഞ്ഞപ്പോൾ അരവിന്ദ് ചോദിച്ചു.

“നിന്റെ പേരെന്താ?”

💬 Comments

View all comments