0%

Chapter Title : മഴവാതിൽ [കത്തനാർ]

Author : കത്തനാർ Read All Parts 22235

ശാന്തമായ ഉറച്ച മനസോടെ ഒരു തീരുമാനമെടുത്തു. ശ്രീഹരിയുടെ ഓർമ്മകളുള്ള ഈ വീട്ടിൽ തന്നെ തുടരും, അവരുടെ മകനെ വളർത്തും, അവൻ വിട്ടുപോയ സ്വപ്നങ്ങളെ ഉപേക്ഷിക്കുകയുമില്ല.

അവൾ ആ വാക്ക് പാലിച്ചു.

ശ്രീഹരി ആരംഭിച്ചിരുന്ന ബിസിനസിന്റെ ചുമതലകൾ പതുക്കെ സ്വന്തം തോളിലേറ്റി. അതിന്റെ നടത്തിപ്പ്, ജീവനക്കാർ, കണക്കുകൾ, പുതിയ കരാറുകൾ എന്നിങ്ങനെ എല്ലാം പഠിച്ചെടുത്തു.

തുടക്കത്തിൽ പലരും അവളെ സംശയത്തോടെ നോക്കിയെങ്കിലും വർഷങ്ങൾക്കകം അവൾ തന്റെ കഴിവ് തെളിയിച്ചു. ഇന്ന് ബിസിനസ് നിലനിൽക്കുന്നത് അനുപമയുടെ അധ്വാനവും നിശ്ചയദാർഢ്യവും കൊണ്ടാണെന്ന് അറിയുന്നവർ സമ്മതിക്കും.

എങ്കിലും അവളുടെ ഏറ്റവും വലിയ അഭിമാനം വിജയകരമായ ഒരു വ്യവസായിനിയാകുന്നതിലല്ല, അരവിന്ദിനെ നല്ലൊരു മനുഷ്യനാക്കി വളർത്തിയെടുക്കുന്നതിലായിരുന്നു.

മൂന്നാമത്തെയാൾ പാർവതി.

പക്ഷേ ആ പേരിൽ അവളെ വിളിക്കുന്നവർ വളരെ കുറവായിരുന്നു.

എല്ലാവർക്കും അവൾ പാറു, അല്ലെങ്കിൽ ശങ്കരനാരായണ മേനോന് പ്രിയപ്പെട്ട പാറുക്കുട്ടി.

അനുപമയുടെ സഹോദരന്റെ മകൾ. വിധിയുടെ മറ്റൊരു ക്രൂരതയായി, ശ്രീഹരിയുടെ ജീവനെടുത്ത അതേ അപകടത്തിൽ തന്നെയായിരുന്നു പാർവതിയുടെ മാതാപിതാക്കളും മരിച്ചത്. ആശുപത്രിയിൽ നിന്നും സിറ്റിയിലേക്കുള്ള ആ യാത്രയിൽ അന്നു രക്ഷപെട്ട ഒരേയൊരാൾ ജനിച്ചിട്ടു ദിവസങ്ങൾ മാത്രം പ്രായമായ പാറുക്കുട്ടി ആയിരുന്നു.

ഒരൊറ്റ ദിവസത്തിനുള്ളിൽ അവൾക്ക് അച്ഛനെയും അമ്മയെയും നഷ്ടമായി. അന്ന് പ്രായം വളരെ ചെറുതായിരുന്നു. അനുപമ ഒരു നിമിഷം പോലും മടിച്ചില്ല. സ്വന്തം മകനെ പോലെ തന്നെ പാറുവിനെയും നെഞ്ചോട് ചേർത്തു. അങ്ങനെ മംഗലശ്ശേരി അവളുടെ വീടായി മാറി.

അരവിന്ദിനൊപ്പം തന്നെയായിരുന്നു അവളുടെ വളർച്ച. അവർ ബന്ധുക്കൾ മാത്രമായിരുന്നില്ല; ഒരുമിച്ച് വളർന്ന സഹോദരങ്ങളെപ്പോലെയായിരുന്നു. വഴക്കും തമാശയും പരാതികളും രഹസ്യങ്ങളും എല്ലാം പങ്കുവെച്ച് ബാല്യം കടന്നുപോയി.

വീട്ടിൽ എല്ലാവരും അരവിന്ദിനെ അച്ചു എന്ന് വിളിച്ചുപോലെ, പാറുവും അവനെ അച്ചു എന്നേ വിളിച്ചിരുന്നുള്ളൂ. അച്ചുവിനെക്കാൾ ചെറുപ്പമായിരുന്നെങ്കിലും അവനോട് കൽപന പറയാനും ശാസിക്കാനും അവൾക്ക് പ്രത്യേക അവകാശമുണ്ടെന്ന് താൻ വിശ്വസിച്ചിരുന്നു.

ഈ നാലുപേരായിരുന്നു ഇപ്പോൾ മംഗലശ്ശേരി

💬 Comments

View all comments